ADVERTISEMENT

ആലപ്പുഴ കലവൂരാണ് സൈനയുടെയും കുടുംബത്തിന്റെയും പുതിയവീട്. മോഡേൺ ശൈലിയിൽ  ധാരാളം കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം മോഡേൺ-കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ. എന്നാൽ കടുംനിറങ്ങൾ ഒഴിവാക്കി വൈറ്റ്+ ഗ്രേ നിറങ്ങളാണ് അകത്തും പുറത്തും സാന്നിധ്യമറിയിക്കുന്നത്.

kalavoor-house-night

തീരദേശമായതിനാൽ മണൽ കൂടുതലുള്ള ഉറപ്പുകുറഞ്ഞ ഭൂമിയാണ്. അതിനാൽ കോളം-ഫൂട്ടിങ് ചെയ്താണ് ഫൗണ്ടേഷൻ നിർമിച്ചത്. സിമന്റ് ബ്രിക്ക് കൊണ്ടാണ് ഭിത്തികെട്ടിയത്.

സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ക്യൂരിയോ ഷെൽഫാണ്.

kalavoor-house-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം ചതുരശ്രയടിയാണ് വിസ്തീർണം. വീടിന്റെ ഫോക്കൽ പോയിന്റ് ഡൈനിങ് ഹാളാണ്. ലിവിങ്, ഡൈനിങ്, താഴത്തെ കിടപ്പുമുറികൾ എല്ലാം  തുറക്കുന്നത് ഇവിടേക്കാണ്.

kalavoor-housed-dine

ഒരേസമയം അകത്തും  പുറത്തുമായി അനുഭവപ്പെടുന്ന കോർട്യാർഡാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഗ്ലാസ് ഭിത്തികൊണ്ടാണ് കോർട്യാർഡ് വേർതിരിച്ചത്. സ്‌റ്റെയറിന്റെ താഴെയുള്ള സ്‌പേസിലൂടെ കോർട്യാർഡിലേക്ക് കടക്കാം. ടെറാക്കോട്ട ജാളിയിലാണ് കോർട്യാർഡിന്റെ പുറംഭിത്തി നിർമിച്ചത്. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.

kalavoor-house-court

ഒറ്റപ്പെടൽ അനുഭവപ്പെടാത്ത അടുക്കള വേണമെന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അങ്ങനെയാണ് ഓപ്പൺ കിച്ചൻ ഒരുക്കിയത്. ഇവിടെനിന്ന് ഗെയ്റ്റിലേക്ക് കാഴ്ചലഭിക്കുകയും ചെയ്യും. 

kalavoor-house-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. ഇതിൽ മുകളിലെ ഒരു കിടപ്പുമുറി കോവിഡ് സമയത്ത് താൽകാലിക  ഓഫിസ് സ്‌പേസാക്കി മാറ്റി. എല്ലാ കിടപ്പുമുറികൾക്കും ആവശ്യാനുസരണം സ്‌റ്റോറേജ് സ്‌പേസുമുണ്ട്.

 

Project facts

Location- Kalavoor, Alappuzha

Area- 2100 Sq.ft

Owner- Saina Hassanar

Design- Remesh Krishnan, Shalini R

Archifex Architectural Studio, Alappuzha

Mob- 96333604068

Y.C- 2022

English Summary- Modern Contemporary House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com