ADVERTISEMENT

പരിസരം അറിഞ്ഞുപണിത വീടെന്ന് ഇതിനെ വിശേഷിപ്പിക്കാം. തൃശൂർ നഗരത്തിൽ തന്നെയുള്ള ഒരു റസിഡൻഷ്യൽ ഏരിയയിലാണ് സൗമ്യൻ വീടുപണിയാൻ തീരുമാനിച്ചത്. ചുറ്റുപാടും വീടുകൾ ഉള്ളതുകൊണ്ട് പരമാവധി സ്വകാര്യത വീട്ടിൽ ഉണ്ടാകണം, എന്നാൽ കാറ്റും വെളിച്ചവുമൊന്നും തടസപ്പെടുംവിധം അടച്ചുകെട്ടാനും പാടില്ല. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം.

green-city-home-thrissur-elevation

സ്വകാര്യതയെ കരുതി കന്റെംപ്രറി ബോക്സ് ഡിസൈനിലാണ് എലിവേഷൻ. എങ്കിലും കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാര്യങ്ങളും എലിവേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

green-city-home-thrissur-gate

കാറ്റും വെളിച്ചവും എന്ന ആവശ്യത്തിന് പരിഹാരമായാണ് നടുമുറ്റം ഏകോപിപ്പിച്ചത്. നാച്ചുറൽ ലൈറ്റ്  ഇതുവഴി വീട്ടിലേക്ക് സമൃദ്ധമായി വിരുന്നെത്തും.  ഡബിൾഹൈറ്റ് കോർട്യാർഡിന്റെ മുകൾനിലയിൽ നിന്നും താഴത്തെ കാഴ്ചകൾ ആസ്വദിക്കാം.

green-city-home-thrissur-court

തീർന്നില്ല കോർട്യാർഡിനെ ഫോക്കൽ പോയിന്റാക്കിയാണ് ചുറ്റും ഇടങ്ങൾ വിന്യസിച്ചത്. ലിവിങ്, ഡൈനിങ് തുടങ്ങിയ കോമൺ സ്‌പേസുകളെല്ലാം കോർട്യാർഡിനെ അഭിമുഖീകരിച്ചാണ് ചിട്ടപ്പെടുത്തിയത്. ഇൻഡോർ ബാംബൂ ചെടിയാണ് കോർട്യാർഡിൽ പടർന്നുപന്തലിച്ചു നിൽക്കുന്നത്. 

green-city-home-thrissur-courtyard

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ   എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്.

green-city-home-thrissur-dine

മൊത്തം 4200 ചതുരശ്രയടിയാണ് വിസ്തീർണം. ഒരു വരാന്ത വഴി കോമൺ സ്‌പേസുകളെ നൂലിലെന്ന പോലെ കോർത്തിണക്കിയിട്ടുണ്ട്.

green-city-home-thrissur-family-living

മോഡേൺ ജീവിതത്തിന്റെ പ്രതിനിധികളാണ് വീട്ടുകാർ. അതിനാൽ നിയതമായ ഇടങ്ങൾക്കുപകരം വിവിധോദ്ദേശ്യ ( Multi-Utlity)  ഇടങ്ങളായിട്ടാണ് അകത്തളം ചിട്ടപ്പെടുത്തിയത്.

green-city-home-thrissur-stair

വൈവിധ്യമാർന്ന മെറ്റീരിയലുകൾ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുണ്ട്. വുഡ്, ഗ്ലാസ്, കോർട്ടൻ ഷീറ്റ്, സിമന്റ് ടൈൽസ് തുടങ്ങിയ വ്യത്യസ്ത സ്വഭാവമുള്ള സാമഗ്രികളെ ഭംഗിയായി സംയോജിപ്പിച്ചു.

green-city-home-thrissur-formal-living

ഉപയോഗിക്കുന്നവർക്ക് അനുസരിച്ച് കിടപ്പുമുറികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മുകൾനിലയിലെ കിഡ്സ് ബെഡ്റൂമിന് അടച്ച സിമന്റ് ഭിത്തികൾക്കുപകരം തള്ളിനീക്കാവുന്ന ഗ്ലാസ് ഭിത്തിയാണ്. ഇത് തുറന്നിട്ടാൽ കോർട്യാർഡിലേക്ക് തുറക്കുന്ന വിശാലമായ സ്‌പേസാക്കി മാറ്റാം.

green-city-home-thrissur-upper

ചുരുക്കത്തിൽ നഗരമധ്യത്തിലെ ചൂടിൽനിന്നും ഒരു ഹരിതസ്വർഗത്തിലേക്ക് പ്രവേശിച്ച അനുഭൂതിയാണ് വീട്ടിലെത്തുന്നവർക്ക് അനുഭവപ്പെടുന്നത്.

green-city-home-thrissur-bed

ആഗ്രഹിച്ച പോലെയൊരു വീട് സഫലമായതിൽ വീട്ടുകാർ ഹാപ്പി. വീട്ടിലെത്തുന്നവരും പച്ചപ്പും സ്‌പേസ് പ്ലാനിങ്ങും കണ്ട് മികച്ച അഭിപ്രായത്തോടെയാണ് മടങ്ങുന്നത്.

Project facts

Location- Thrissur

Area- 4200 Sq.ft

Owner- Saumyan, Sangeetha

Architect- Manuraj

i2a Architects, Thrissur

Mob- 8086766222

Y.C- 2022

English Summary- City Home with Green Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com