മുന്നിലുണ്ട് മാമ്പഴക്കാലം; മാവ് സംരക്ഷിച്ച് പണിത വീട്

mango-house-exterior
SHARE

വർഷങ്ങൾ പഴക്കമുള്ള ഒരു മാവിനെ സംരക്ഷിച്ചു പണിത വീടാണിത്. നിറയെ മാമ്പഴം ലഭിക്കുന്ന മാവ് വെട്ടിക്കളയാതെ വേണം വീടുപണിയാൻ എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. അതിനാൽ വൺ ട്രീ ഹൗസ് എന്നാണ് വീടിനെ ആർക്കിടെക്ട് വിശേഷിപ്പിക്കുന്നത്.

mango-house

മാവ് വീടിന്റെ മുന്നിൽ ഏതാണ്ട് മധ്യത്തിലായി വരുംവിധമാണ് ഇടങ്ങൾ വിന്യസിച്ചത്. ചുരുക്കത്തിൽ മാവാണ് ഫോക്കൽ പോയിന്റ്.  ഫോയർ, ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് കാഴ്ചലഭിക്കും. ഡൈനിങ്ങിൽനിന്ന് ഇവിടേക്ക് തുറക്കുന്ന വാതിലുകളുമുണ്ട്.

mango-house-dine

മേൽക്കൂര ഫ്ലാറ്റ്-വാർത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. മുൻവശത്തെ ഓപ്പൺ ബാൽക്കണിയിൽ ക്രീപ്പറുകൾ പടർത്തി ഹരിതാഭ നിറച്ചു.

mango-house-inside

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, അപ്പർ റീഡിങ് സ്‌പേസ്, ബാൽക്കണി എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

mango-house-hall

നാച്ചുറൽ ലൈറ്റും കാറ്റും നന്നായി ലഭിക്കുംവിധമാണ് ഇടങ്ങളുടെ വിന്യാസം. തേക്കിന്റെ പ്രൗഢിയിലാണ് ഫർണിച്ചറുകൾ ഒരുക്കിയത്. നിരവധി ഫർണിഷിങ് സാമഗ്രികളുടെ സങ്കലനമാണ് ഉള്ളിൽ. ക്ലേ ടൈലുകൾ, കടപ്പ സ്റ്റോൺ, നിലമ്പൂർ തേക്ക് എന്നിവയെല്ലാം ഫർണിഷിങ്ങിൽ ഹാജർ വയ്ക്കുന്നുണ്ട്.

mango-house-dining

സ്വകാര്യത ഉറപ്പാക്കുമ്പോൾത്തന്നെ ഇടങ്ങൾ തമ്മിൽ പരസ്പരം വിനിമയം ചെയ്യുന്നുമുണ്ട്. ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിൽ വിന്യസിച്ചു.

mango-house-kitchen

തികച്ചും ഉപയുക്തതയോടെയാണ് അഞ്ചു കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ഒരുക്കി.

mango-house-bed

മാമ്പഴക്കാലത്ത് നിറയെ കിളികളും അണ്ണാനുമെല്ലാം ഇവിടെ വിരുന്നെത്തും. മാവിന്റെ കുളിർതണലും വീടിന് ഗുണകരമാകുന്നു. ഇന്നത്തെക്കാലത്ത് എത്രപേർ ഒരു മരത്തെ സംരക്ഷിക്കാനായി വിട്ടുവീഴ്ചകൾക്ക് തയാറാകും? അവിടെയാണ് ഈ വീട് സ്പെഷലാകുന്നത്.

മികച്ച വീട് വിഡിയോ കാണാം...
g

Project facts

mango-gf

Location- Arecode, Malappuram

Plot- 16 cent

mango-ff

Area- 3100 Sq.ft

Owner- Radhees

Design- Risiyas Farsa

Farsa Buildesign

Mob- 8943558505

Y.C- 2022

English Summary- Mango House Eco friendly Home- Veedu Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS