ADVERTISEMENT

പാലക്കാട് ജില്ലയിലെ പറളിയിലാണ് ശ്രീജിത്തിന്റെയും സ്മിതയുടെയും പുതിയ വീട്. വീതി കുറഞ്ഞ 5.25 സെന്റിൽ പണിത വിശാലമായ വീടാണിത്.

പരമ്പരാഗത കേരളീയ വാസ്തുശൈലിയിലാണ് വീടൊരുക്കിയത്. മേൽക്കൂര വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു. മുകളിലെ കൂത്തമ്പലം മാതൃകയിലുള്ള ബാൽക്കണിയാണ് പുറംകാഴ്ചയിലെ ആകർഷണം. സോപാനവും ചാരുപടികളുമുള്ള പൂമുഖമാണ് സ്വാഗതമോതുന്നത്. ഭിത്തിയിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു.

meghamalhar-sitout

ചെറിയ മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഭംഗിയാക്കി. ഇവിടെയാണ് കിണറിന്റെ സ്ഥാനം. ചുറ്റുമതിലിലും വെട്ടുകല്ല് ക്ലാഡിങ് ഹാജരുണ്ട്.

പൂമുഖം, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, കൂത്തമ്പലം എന്നിവയാണുള്ളത്. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.

meghamalhar-living

തടിയുടെ പ്രൗഢിയാണ് അകത്തളങ്ങളിലെ മാജിക്. ഫർണിച്ചറുകൾ മിക്കതും തേക്കിൻതടിയിൽ കസ്റ്റമൈസ് ചെയ്തെടുത്തവയാണ്. 

പദ്മസരോവർ എന്നാണ് വീടിന്റെ പേര്. ഇതിനെ അന്വർഥമാക്കുംവിധം ഇന്റീരിയറിൽ പലയിടത്തും താമര കൊത്തിവച്ചിട്ടുണ്ട്. ടെറാക്കോട്ട ടൈലാണ് പൂമുഖത്തും പ്രധാന ഹാളിലും. മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു.

ലിവിങ്- ഡൈനിങ് ഹാളിൽ മധ്യത്തിലായാണ് കോർട്യാർഡ്. നാലു തൂണുകളാണ് ഇവിടം വേർതിരിക്കുന്നത്. സ്‌റ്റെയറിന്റെ താഴെയാണ് ഡൈനിങ്.

meghamalhar-court

മറൈൻ പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. സ്പ്ലാഷ്ബാക്കിൽ ഡിസൈനർ ടൈലുകൾ പതിച്ചത് ഭംഗിയേകുന്നു.

meghamalhar-kitchen

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി.  സ്റ്റഡി കം വർക് സ്‌പേസും മുറികളിൽ ക്രമീകരിച്ചു.

meghamalhar-bed

ചെറിയ ഒത്തുചേരലുകളും നൃത്തപരിശീലനവുമൊക്കെ നടത്താൻ പാകത്തിൽ വിശാലമായാണ് അപ്പർ ലിവിങ് ഒരുക്കിയത്.

meghamalhar-upper

വീടിനകത്തേക്ക് കയറുമ്പോൾ ഇത്രയും വീതികുറഞ്ഞ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് തോന്നുകയേയില്ല. മാത്രമല്ല കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതിനാൽ പകൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ല.

Project facts

Location- Parali, Palakkad

Plot- 5.25 cent

Area- 2000 Sq.ft

Owner- Sreejith & Smitha

Design- Sajith & Sajin

Abc Architecture, Palakkad

Y.C- 2022

English Summary- Traditional Model House Palakkad- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com