പുറത്തല്ല, അകത്താണ് കാഴ്ചകൾ; വ്യത്യസ്തമാണ് ഈ വീട്!

unique-house-kottayam-night
SHARE

കോട്ടയം ജില്ലയിലെ വാരിക്കാംകുന്നിലാണ് അനിൽകുമാറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പല തട്ടുകളായുള്ള പ്ലോട്ടിന് അനുരൂപമായി ഡിസൈൻ ചെയ്ത വീടാണിത്. അതിനാൽ വീടിനുള്ളിലും മൂന്നു തട്ടുകളുണ്ട്. എന്നാൽ പുറംകാഴ്ചയിൽ ഇത് ദൃശ്യമാകില്ല. പുറംകാഴ്ചയെക്കാൾ ഉപയുക്തമായ അകത്തളങ്ങൾക്കാണ് ഇവിടെ പ്രാധാന്യം നൽകിയത്.

unique-house-kottayam

ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ എന്നിവയാണ് എൻട്രി ലെവലിലെ ഇടങ്ങൾ. അഞ്ചടി ഉയരത്തിൽ മാസ്റ്റർ ബെഡ്‌റൂം, സ്വിമ്മിങ് പൂൾ എന്നിവയുണ്ട്. വീണ്ടും പത്തടി ഉയരത്തിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുണ്ട്. മൊത്തം 4600 ചതുരശ്രയടിയാണ് വിസ്തീർണം.

unique-house-kottayam-hall

ഓപ്പൺ തീമിലാണ് ലിവിങ്- ഡൈനിങ് ഹാൾ. ലിവിങ്- ഡൈനിങ് സ്‌പേസുകളുടെ വശത്തായി സ്ലൈഡിങ് ഗ്ലാസ് ഡോർ കാണാം. ഇത് തുറന്നാൽ ഡെക്കിലേക്കും എക്സ്റ്റേണൽ കോർട്യാർഡിലേക്കും കടക്കാം.

unique-house-kottayam-deck

അസിമട്രിക് പാറ്റേണിലാണ് ഗോവണി. ഫ്രണ്ട് എക്സ്റ്റീരിയറിൽ കാണുന്ന പടവുകളുടെ അതേമാതൃകയിലാണ് ഇത്.

unique-house-kottayam-dine

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഭൂരിഭാഗവും കസ്റ്റമൈസ് ചെയ്തു. ചിലത് റെഡിമെയ്ഡാണ്.

unique-house-kottayam-inside

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പ്രധാന വാതിൽ മാത്രം തേക്കിൽ പണിതു. അകത്ത് റെഡിമെയ്ഡ് ഡോറുകളാണ്.

unique-house-kottayam-pool

ഒരു റിസോർട്ട് ഫീൽ ലഭിക്കുംവിധമാണ് കിടപ്പുമുറിയുടെ ഡിസൈൻ. മാസ്റ്റർ ബെഡ്റൂമിന് അനുബന്ധമായി സ്വിമ്മിങ് പൂൾ ഒരുക്കിയത് ശ്രദ്ധേയമാണ്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം മുറികൾക്ക് അനുബന്ധമായുണ്ട്.

unique-house-kottayam-bed

ഡൈനിങ്ങിനോട് ചേർന്നാണ് പാൻട്രി കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

unique-house-kottayam-kitchen

നൂതന ഓട്ടമേഷൻ സംവിധാനം ഉൾപ്പെടുത്തിയ സ്മാർട്ട് ഹോമാണിത്. ലൈറ്റുകൾ, സെക്യൂരിറ്റി സെൻസറുകൾ അടക്കം സ്മാർട്ട് ഫോണിലൂടെ നിയന്ത്രിക്കാം. ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ വ്യത്യസ്തമായ ഒരു ലോകത്തെത്തിയ പ്രതീതിയാണ് ഈ വീട് നൽകുന്നത്.

വീട് വിഡിയോ കാണാം...

Project facts

Location- Varikkamkunnu, Kottayam

Plot- 50 cent

Area- 4600 Sq.ft

Owner- Anilkumar

Architects- Nikhila Raveendran, Rejin Karthik

N& RD, Ernakulam

Y.C- 2021

English Summary- Modern House in Contour Plot- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS