ഒരുനില മതി! ഇത് പുതിയകാലത്തിന് യോജിച്ച വീട്

manjeri-single-home-view
SHARE

മലപ്പുറം മഞ്ചേരിയിലാണ് അധ്യാപകനായ പദ്മപ്രസാദിന്റെ പുതിയവീട്. അധ്യാപികയായ ഭാര്യയും മകളും അടങ്ങുന്ന ചെറിയ കുടുംബത്തിന് അനുയോജ്യമായ വീട് എന്നതായിരുന്നു ആവശ്യം. പരിപാലനം, വീട്ടുകാർ തമ്മിലുള്ള ആശയവിനിമയം തുടങ്ങിയവയിലെ സൗകര്യത്തിനായി ഒരുനില മതിയെന്ന് തീരുമാനിച്ചു.

വീടിനെ സ്നേഹിക്കുന്ന മലയാളികൾക്കായി ഒരു യുട്യൂബ് ചാനൽ...Subscribe Now

manjeri-single-home

മേൽക്കൂര ഫ്ലാറ്റ് വാർത്ത് ജിഐ ട്രസ് ചെയ്തു ഓടുവിരിച്ചു. ഇതിനിടയിൽ വാക്വം സ്‌പേസ് ഉള്ളതിനാൽ വീടിനുള്ളിൽ ചൂട് താരതമ്യേന കുറവാണ്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  

manjeri-single-home-living

വാസ്തുപ്രകാരമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. അതിനാൽ കാറ്റും വെളിച്ചവും ഉള്ളിൽ നന്നായി ലഭിക്കുന്നുണ്ട്.

manjeri-single-home-dine

ഫർണിച്ചറുകൾ, ബെഡ്, വാഡ്രോബ്, കബോർഡ് അടക്കം ഫർണിഷിങ് ഭൂരിഭാഗവും ഇന്റീരിയർ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുത്തതാണ്.

വുഡൻ ടെക്സ്ചറുള്ള ടൈലാണ് പൊതുവിടങ്ങളിൽ കൂടുതലായും ഉപയോഗിച്ചത്.

manjeri-single-home-court

കാറ്റും മഴയും വെയിലും ഉള്ളിലെത്തുന്ന നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഇൻഡോർ പ്ലാന്റുകളുമുണ്ട്.  ഒരു ആട്ടുകട്ടിലും നടുമുറ്റത്തിനു സമീപം ഒരുക്കി. പൂജാമുറി നടുമുറ്റത്തേക്ക് ദർശനമായിട്ടാണ് വിന്യസിച്ചത്.

manjeri-single-home-dining

ലിവിങ് മറ്റിടങ്ങളിലേക്ക് കാഴ്ച പതിയാതെ ചിട്ടപ്പെടുത്തി. ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. ഇതിനുമധ്യത്തിലുള്ള കൗണ്ടർ ചെയറുകളിട്ട് ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കുന്നു.

manjeri-single-home-bed

സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇവിടെയുണ്ട്. അനുബന്ധമായി സ്റ്റഡി ടേബിളും നൽകി. ഇരിക്കാനും കിടക്കാനും പാകത്തിലുള്ള ബേവിൻഡോകളാണ് കിടപ്പുമുറിയുടെ മറ്റൊരു ഹൈലൈറ്റ്.

manjeri-single-home-kithen

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ വൈറ്റ് ടൈൽസ് വിരിച്ചു.

മികച്ച വീടുകളുടെ വിഡിയോ കാണാം...

ചുരുക്കത്തിൽ ജോലിക്കുപോകുന്ന ദമ്പതികളുള്ള അണുകുടുംബത്തിന് പുതിയകാല തിരക്കുകൾക്കിടയിൽ  പരിപാലിക്കാൻ അനുയോജ്യമായിട്ട് ഒരുക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്..

simple-house-plan

Project facts

Location- Manjeri, Malappuram

Plot- 28 cent

Area- 2400 Sq.ft

Owner- Padmaprasad

Design- NEST ARCHITECTURAL STUDIO

narchitecturalstudio@gmail.com

Y.C- 2023

English Summary- Single Storeyed House for Small Family- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA