അദ്‌ഭുതം! ഇത് വെറും 7 സെന്റിൽ ഒരുക്കിയ ആഡംബരവീട്

ചെറിയ പ്ലോട്ടിൽ പണിത വീടുകൾ ധാരാളം ഇവിടെ കാണിച്ചിട്ടുണ്ട്. എന്നാൽ ചെറിയ പ്ലോട്ടിൽ പണിത ആഡംബരവീടുകൾ ചുരുക്കമാണ്. എറണാകുളം മൂവാറ്റുപുഴയിലുള്ള ഷെഫിന്റെ വീട് അതിനുദാഹരണമാണ്. വെറും 7 സെന്റിൽ ഒരുക്കിയ ആഡംബരഗൃഹമാണിത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന്റെ ഇരുവശത്തും വീടുകളുണ്ടായിരുന്നു എന്നതും

ചെറിയ പ്ലോട്ടിൽ പണിത വീടുകൾ ധാരാളം ഇവിടെ കാണിച്ചിട്ടുണ്ട്. എന്നാൽ ചെറിയ പ്ലോട്ടിൽ പണിത ആഡംബരവീടുകൾ ചുരുക്കമാണ്. എറണാകുളം മൂവാറ്റുപുഴയിലുള്ള ഷെഫിന്റെ വീട് അതിനുദാഹരണമാണ്. വെറും 7 സെന്റിൽ ഒരുക്കിയ ആഡംബരഗൃഹമാണിത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന്റെ ഇരുവശത്തും വീടുകളുണ്ടായിരുന്നു എന്നതും

ചെറിയ പ്ലോട്ടിൽ പണിത വീടുകൾ ധാരാളം ഇവിടെ കാണിച്ചിട്ടുണ്ട്. എന്നാൽ ചെറിയ പ്ലോട്ടിൽ പണിത ആഡംബരവീടുകൾ ചുരുക്കമാണ്. എറണാകുളം മൂവാറ്റുപുഴയിലുള്ള ഷെഫിന്റെ വീട് അതിനുദാഹരണമാണ്.

വെറും 7 സെന്റിൽ ഒരുക്കിയ ആഡംബരഗൃഹമാണിത്.  വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന്റെ ഇരുവശത്തും വീടുകളുണ്ടായിരുന്നു എന്നതും വെല്ലുവിളിയായിരുന്നു.

പലതട്ടുകളായി ചരിഞ്ഞ മേൽക്കൂരയും മുകളിലെ ഓപ്പൺ ബാൽക്കണിയും ഭിത്തിയിലെ ക്ലാഡിങ്ങും ഗ്ലാസുമൊക്കെയാണ് വീടിന്റെ പുറംകാഴ്ച വ്യത്യസ്തമാക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2755 ചതുരശ്രയടിയാണ് വിസ്തീർണം.

അകത്തേക്ക് കയറുമ്പോൾ ഫോർമൽ ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിലാണ്. ഇത് ഉള്ളിൽ വിശാലത നിറയ്ക്കുന്നു.

കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഫോർമൽ ലിവിങ് അലങ്കരിക്കുന്നത്. ബ്രിക്ക് ജാളി കൊണ്ടുള്ള പാർടീഷനാണ് ലിവിങ്ങിനും കോർട്യാർഡിനും ഇടയിലുള്ളത്.

നാനോവൈറ്റ് കൗണ്ടർ വിരിച്ച ഡൈനിങ് ടേബിളും അപ്‌ഹോസ്റ്ററി ചെയറുകളുമാണ്. ഡൈനിങ്ങിനോട് ചേർന്ന് ഫാമിലി ലിവിങ് വേർതിരിച്ചു. L സീറ്റർ സോഫയും ടിവി യൂണിറ്റുമാണ് ഇവിടെയുള്ളത്.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ പാറ്റിയോയിലേക്ക് കടക്കാം. ഇവിടെ ഭിത്തി ബ്രിക്ക് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. പർഗോള ഗ്ലാസ് റൂഫുമുണ്ട്.

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മാറ്റ് ഫിനിഷ്ഡ് ടൈലാണ് സ്പ്ലാഷ്ബാക്കിൽ.

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ. ഇത് കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്.

വിശാലമാണ് കിടപ്പുമുറികൾ. ആറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെയുണ്ട്. മുകളിലെ മാസ്റ്റർ ബെഡ്‌റൂമിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി ഓപ്പൺ ബാൽക്കണിയിലേക്ക് കടക്കാം. ഇവിടെ ഒരു ഗാർഡൻ സ്‌പേസാക്കി പരിവർത്തനം ചെയ്തിരിക്കുകയാണ്.

ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ ഇത് 7 സെന്റിൽ പണിത വീടാണോ എന്നാർക്കും സംശയംതോന്നും. അത്രയും വിശാലമായാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.

Project facts

Location- Muvattupuzha

Plot-  7 cent

Area- 2755 Sq.ft

Owner- Shefin Nazeer

Design- Binshad Ali

Nature Design. In, Ernakulam

Y.C- 2022

English Summary- Luxury House in Small Plot- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA