ചേർത്തലയ്ക്കടുത്ത് തിരുവിഴയിലാണ് സിവിൽ എൻജിനീയറായ ഗൗതമിന്റെയും കുടുംബത്തിന്റെയും പുതിയവീട്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഗൗതമിന് സ്വന്തം വീട് വ്യത്യസ്തമാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് A ഫ്രെയിം മാതൃകയിൽ വീടുപണിതത്. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓടുവിരിച്ചു. ഇതിനുതാഴെ
ചേർത്തലയ്ക്കടുത്ത് തിരുവിഴയിലാണ് സിവിൽ എൻജിനീയറായ ഗൗതമിന്റെയും കുടുംബത്തിന്റെയും പുതിയവീട്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഗൗതമിന് സ്വന്തം വീട് വ്യത്യസ്തമാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് A ഫ്രെയിം മാതൃകയിൽ വീടുപണിതത്. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓടുവിരിച്ചു. ഇതിനുതാഴെ
ചേർത്തലയ്ക്കടുത്ത് തിരുവിഴയിലാണ് സിവിൽ എൻജിനീയറായ ഗൗതമിന്റെയും കുടുംബത്തിന്റെയും പുതിയവീട്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഗൗതമിന് സ്വന്തം വീട് വ്യത്യസ്തമാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് A ഫ്രെയിം മാതൃകയിൽ വീടുപണിതത്.
മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓടുവിരിച്ചു. ഇതിനുതാഴെ വുഡ് ഫിനിഷ് ലഭിക്കുന്ന TKT ഷീറ്റുകൾ കൊണ്ട് പാനലിങ് ചെയ്‌തു. കോൺക്രീറ്റ് അധികമില്ലാത്തതിനാൽ താരതമ്യേന വേഗംപണിയാം എന്നതാണ് A ഫ്രെയിം വീടുകളുടെ സവിശേഷത. നിർമാണ ചെലവും താരതമ്യേന കുറയ്ക്കാനാകും.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകൾനിലയിൽ ഒരു ഓപ്പൺ ബെഡ്‌റൂം, സിറ്റിങ് ഏരിയ, ഓഫിസ് സ്‌പേസ് എന്നിവയുമുണ്ട്. മൊത്തം 1400 ചതുരശ്രയടിയാണ് വിസ്തീർണം.
ഓപ്പൺ തീമിലാണ് അകത്തളം. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. ലിവിങ് - ഡൈനിങ് ഡബിൾഹൈറ്റിലാണ്. കോൺക്രീറ്റിന്റെ ചെലവും കുറയ്ക്കാനായി.
തടിയുടെ ഉപയോഗം നിയന്ത്രിച്ചതാണ് ചെലവ് കുറയാൻ ഒരുകാരണം. പ്രധാനവാതിലുകൾ മാത്രമാണ് തടി. മറ്റുജനൽവാതിലുകളെല്ലാം യുപിവിസിയാണ് ഉപയോഗിച്ചത്. വുഡൻ ഫിനിഷുള്ള ബ്രാൻഡഡ് ടൈൽസാണ് ഉള്ളിൽ വിരിച്ചത്.
മൾട്ടിവുഡ്+ പിവിസി ഷീറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. നാനോവൈറ്റ് ടൈലാണ് കൗണ്ടറിൽ വിരിച്ചത്.
കോൺക്രീറ്റ് സ്‌റ്റെയറിനേക്കാൾ ചെലവ് കുറച്ചാണ് ഇവിടെ ജിഐ പൈപ്പിൽ സ്‌റ്റെയർ നിർമിച്ചത്. അതിൽ പൈൻവുഡ് പ്ലാങ്ക് വിരിച്ചു.സ്‌റ്റെയറിന്റെ താഴെ കോർട്യാർഡ്, വാഷ് ഏരിയ സെറ്റ് ചെയ്തു. മൊറോക്കൻ ടൈൽസാണ് ഇവിടെ ഭിത്തി അലങ്കരിച്ചത്.
വീടുപണി കഴിഞ്ഞു ബാക്കിവന്ന സാമഗ്രികൾ കൊണ്ടാണ് മുറ്റത്തുള്ള സിറ്റിങ് ഏരിയ നിർമിച്ചത്. വീട്ടുകാർക്ക് വൈകുന്നേരങ്ങൾ ഇവിടെ ചെലവഴിക്കാൻ പ്രിയപ്പെട്ട ഇടമാകുന്നു.
സ്ട്രക്ചറിന് 17 ലക്ഷം രൂപ ചെലവായി. പ്ലോട്ട് കുളമായിരുന്നതിനാൽ നികത്തിയെടുത്ത് ഫൗണ്ടേഷൻ നിർമിക്കാൻ അത്യാവശ്യം ചെലവായിട്ടുണ്ട്. നോർമൽ പ്ലോട്ടുകളിൽ ഇത്രയും തുകയുടെ ആവശ്യംവരില്ല.
ഇന്റീരിയർ അത്യാവശ്യം കലാചാരുതയോടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള സാമഗ്രികളാണ് ഉപയോഗിച്ചത്. അതിനാൽ 10 ലക്ഷത്തോളം രൂപ ചെലവായി. മൊത്തത്തിൽ 27 ലക്ഷം രൂപയാണ് ചെലവ്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, ഉറപ്പുള്ള സ്ഥലത്ത്, കുറഞ്ഞ ഫർണിഷിങ് മതിയെങ്കിൽ ഇതിലും വളരെ ചെലവ് കുറച്ച് ഇത്തരം വീടുകൾ പണിയാനാകും.
വീടുകളെ സ്നേഹിക്കുന്നവർക്കായി ഒരു YouTube ചാനൽ. Subscribe Now
Project facts
Location- Thiruvizha, Cherthala
Plot- 10 cent
Area- 1400 Sq.ft
Owner/ Engineer- Gautham
Budget- 27 Lakhs
Y.C- 2023