അദ്ഭുതം ഈ ന്യൂജെൻ മൺവീട്! ചൂടില്ല, ചെലവ് കുറയ്ക്കാം; മാതൃക

manarcaud-mud-home
SHARE

പ്രകൃതിക്ക് കഴിവതും ഭാരമാകാത്ത വീട് ആകണം. ചൂടുകാലത്തും ഉള്ളിൽ തണുപ്പുണ്ടാകണം...അങ്ങനെ നിരവധി ആവശ്യങ്ങളാണ് കോട്ടയം മണർകാടുള്ള ലോറൻസിനും കുടുംബത്തിനും വീടുപണി പ്ലാൻ ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. അങ്ങനെയാണ് പ്രകൃതിസൗഹൃദ നിർമിതിയുടെ പ്രചാരകരായ ഉർവിയെ സമീപിച്ചത്.

ആദ്യകാഴ്ചയിൽ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ. ഫ്ലാറ്റ്- ബോക്സ് എലിവേഷനാണ് വീടിന്. ജിഐ പൈപ്പ് കൊണ്ടുള്ള ലൂവറുകൾ വീടിന് വ്യത്യസ്ത ലുക്ക് പ്രദാനം ചെയ്യുന്നു. മുറ്റത്ത് പെബിൾസ് വിരിച്ചു. ഭംഗിക്കൊപ്പം മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയുംചെയ്യും.

manarcaud-mud-home-ext

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഒരു കിടപ്പുമുറി, യൂട്ടിലിറ്റി റൂം, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 1950  ചതുരശ്രയടിയാണ് വിസ്തീർണം.

manarcaud-mud-home-living

പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികൾ ഉപയോഗിച്ചാണ് വീടുപണിതത്. വീടുപണിയുന്ന പ്ലോട്ടിലെ മണ്ണുതന്നെ ഉപയോഗിച്ച് റാംഡ് എർത് ശൈലിയിലാണ് ചുവരുകൾ നിർമിച്ചത്. പ്രത്യേക ഷട്ടറുകൾക്ക് ഉള്ളിലേക്ക് മണ്ണ് ഇടിച്ചുനിറച്ച് ചുവരുകൾ നിർമിക്കുന്ന ശൈലിയാണിത്.

manarcaud-mud-home-wall

ചട്ടി കമഴ്ത്തി വച്ച് ഫില്ലർ സ്ളാബ് ശൈലിയിലാണ് മേൽക്കൂര വാർത്തത്. ഇതിലൂടെ സിമന്റ്, കമ്പി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാനായി. മാത്രമല്ല ചൂടും താരതമ്യേന കുറയ്ക്കാനാകും.

manarcaud-mud-home-interior

ഈർപ്പവുമായി നിരന്തര സമ്പർക്കമുള്ള ഇടങ്ങൾ വെട്ടുകല്ല് കൊണ്ട് പണിതു. മുകൾനില നിർമിക്കാൻ പൊറോതേം കട്ടകളാണ് ഉപയോഗിച്ചത്. ഇവയ്ക്ക് ഉള്ളുപൊള്ളയായതിനാൽ മുകൾനിലയിൽ ചൂട് കുറയ്ക്കാൻ ഇതും സഹായകരമാകുന്നു.

manarcaud-mud-home-interiors

വീടിന്റെ മധ്യത്തിലുള്ള ഹാളിൽ സ്‌കൈലൈറ്റ് റൂഫുള്ള കോർട്യാർഡുണ്ട്. ഇതുവഴി പ്രകാശം ഉള്ളിലെത്തുന്നു.

ഫർണിഷിങ്ങിന് കൂടുതലും നാച്ചുറൽ വുഡാണ് ഉപയോഗിച്ചത്. പറമ്പിൽ തന്നെയുള്ള പ്ലാവും മറ്റുമാണ് ഇതിന് ഉപയോഗിച്ചത്. പകരം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.

manarcaud-mud-home-bed

കോൺക്രീറ്റ് സ്‌റ്റെയറിൽ തടിപൊതിഞ്ഞു. കിച്ചൻ ക്യാബിനറ്റും ബെഡ്റൂമിലെ വാഡ്രോബുകളും തടിയിലാണ് നിർമിച്ചത്.

manarcaud-mud-home-kitchen

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ പ്രകൃതിസൗഹൃദമായി വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

വീട് വിഡിയോസ് കാണാം...

Project facts

Location- Manarcaud, Kottayam

Area- 1950 Sq.ft

Owner- Lorence Mathew

Design- Urvi Sustainable Spaces, Trivandrum

Y.C- 2023

English Summary- Mud House with Modern Facilities- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS