ലളിതം, സുന്ദരം; ഇത് 8 സെന്റിലെ സന്തോഷം നിറയുന്ന വീട്!

simple-tvm-home-view
SHARE

തിരുവനന്തപുരം കാട്ടായിക്കോണത്താണ് ജോസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. നീളം കൂടുതലും വീതി കുറവുമുള്ള 8 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. വെള്ള നിറത്തിന്റെ ലാളിത്യത്തിൽ സമകാലിക- മോഡേൺ രീതികൾ സമന്വയിപ്പിച്ചാണ് വീടൊരുക്കിയത്.

simple-tvm-home-side-wall

മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. മുൻവശത്തുനിന്നും സൈഡിൽനിന്നും വ്യത്യസ്ത എലിവേഷൻ ഭംഗി ആസ്വദിക്കാം. സൈഡ് എലിവേഷനിൽ ബ്രിക്ക് ക്ലാഡിങ്ങും ബോക്സ് വിൻഡോയും നൽകി അലങ്കരിച്ചു. ഡിറ്റാച്ഡായി ഒരുക്കിയ രണ്ടു ബാൽക്കണികൾ എലിവേഷന് ഭംഗിപകരുന്നു. ഇതിൽ ജിഐ അഴികളാണുള്ളത്.

simple-tvm-home-side

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം  എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. 1868 ചതുരശ്രയടിയാണ് വിസ്തീർണം.

simple-tvm-home-formal

വാതിൽ തുറന്ന് കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ്- പ്രെയർ സ്‌പേസ് എന്നിവ ഇവിടെ വിന്യസിച്ചു. സാധാരണ വീടുകളിൽ ഉള്ളതിനേക്കാൾ ജാലകങ്ങൾ ഇവിടെയുണ്ട്. നെറ്റ് അടിച്ച മെറ്റൽ വിൻഡോസ് വഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.

simple-tvm-home-hall

ആർട്ടിഫിഷ്യൽ വുഡ് കൊണ്ടാണ് ഡൈനിങ് ടേബിൾ. ഭിത്തിയിൽ വെർട്ടിക്കൽ ഗ്ലാസ് സ്‌കൈലൈറ്റ് ഉള്ള ഇടത്താണ് വാഷ് ഏരിയ വിന്യസിച്ചത്. ഇവിടെ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കുന്നു.

simple-tvm-home-dine

വുഡൻ ഫിനിഷിലുള്ള സ്റ്റെയർ വീട്ടിലെ ശ്രദ്ധേയ ഇടമാണ്. ജിഐ ഫ്രയിമിൽ മഹാഗണി പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. ഇതിന്റെ താഴെ ഇൻഡോർ പ്ലാന്റുകൾ നൽകി മിനികോർട്യാർഡ് ഒരുക്കി.

simple-tvm-home-stair

അത്യാവശ്യം വിശാലമായ കിച്ചനാണ്. മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു. വുഡൻ ടൈലാണ് ഇവിടെ നിലത്ത് ഭംഗി നിറയ്ക്കുന്നത്. 

simple-tvm-home-kitchen

കിടപ്പുമുറികൾ ലളിതമായി ഒരുക്കി. ബ്രിക്ക് വോൾ, ബേവിൻഡോ എന്നിവ മുറികളിൽ ഭംഗിനിറയ്ക്കുന്നു.

simple-tvm-home-bed

മുകളിലെ രണ്ടുകിടപ്പുമുറികൾക്കും അനുബന്ധമായി നൽകിയ ബാൽക്കണിയാണ് എലിവേഷനിൽ കാണുന്നത്. യുപിവിസി സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം.

simple-tvm-home-balcony

ചുരുക്കത്തിൽ മിതത്വമാർന്ന ചിട്ടപ്പെടുത്തലുകളിലൂടെ ഇവിടെയെത്തുന്ന എല്ലാവരുടെയും മനംകവരുകയാണ് ഈ വീട്.

വീട് വിഡിയോസ് കാണാം...

Project facts

simple-tvm-home-gf

Location- Kattaikonam, Trivandrum

Plot- 8 cent

simple-tvm-home-ff

Area- 1868 Sq.ft

Owner - Jose Joseph

Designer- Vivek Daniel

Studio Moon, Trivandrum

English Summary- Simple Tropical Fusion House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS