ADVERTISEMENT

പിറവത്താണ് ലിജുവിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഇരുവശങ്ങളിലും റോഡ് വരുന്ന 30 സെന്റ് പ്ലോട്ടാണിത്. അതിലൊന്ന് സ്റ്റേറ്റ് ഹൈവേയാണ്. പ്രധാന റോഡുകളുടെ വശത്തായതിനാൽ ഉള്ളിൽ സ്വകാര്യത വേണം, തുറന്ന ഇടങ്ങൾ ഒരുക്കുന്നതിനൊപ്പം ശബ്ദകോലാഹലങ്ങൾ അധികം കടന്നെത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു വീട്ടുകാർക്കുണ്ടായിരുന്നത്. അതിനാൽ രണ്ടു റോഡുകളിൽനിന്നും പരമാവധി പുറകിലേക്കുമാറ്റിയാണ് വീട് നിർമിച്ചത്. 

piravom-house-night

ട്രോപിക്കൽ + കന്റെംപ്രറി ശൈലിയുടെ മിശ്രണമായാണ് വീടിന്റെ എലിവേഷൻ ഒരുക്കിയത്. പുറമെ നിന്നുള്ള കാഴ്ചയിൽ വീടിനെ മനോഹരമാക്കുന്നത് മുകളിൽനിന്നും താഴേക്ക്  ഒഴുകിയിറങ്ങുന്ന പോലുള്ള ഓട് പതിച്ച റൂഫിങ്ങാണ്.

piravom-house-ext

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെനിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2269 ചതുരശ്രയടിയാണ് വിസ്തീർണം.

piravom-house-living

പോർച്ചും സിറ്റ്ഔട്ടും കടന്ന് ഫോയറിലേക്കാണ് പ്രവേശിക്കുന്നത്. വാൾപേപ്പർ ചെയ്ത ഇവിടെ ഹാങ്ങിങ്  ലൈറ്റും ചെറിയൊരു ടേബിൾ കൺസോളും കൊടുത്തിട്ടുണ്ട്. വലിയ ജനാലകൾ ധാരാളം വെളിച്ചവും വായു സഞ്ചാരവും ഉറപ്പാക്കുന്നു.

piravom-house-dine

ഫോർമൽ ലിവിങ്ങിൽ കസ്റ്റംമെയ്ഡ് ഫർണിച്ചറുകളാണ് ചെയ്തിരിക്കുന്നത്. ഇവിടെ തന്നെയാണ് പ്രയർ യൂണിറ്റുമുള്ളത്. ഫാമിലി ലിവിങ്ങും ഡൈനിങ്ങും തമ്മിൽ സെപറേഷൻ വേണമെന്നത് വീട്ടുകാരുടെ നിർദ്ദേശമായിരുന്നു. അതിനായി സ്റ്റെയർകയ്‌സ് ഇവയ്ക്ക് മധ്യത്തിൽ പാർടീഷനായി നൽകി. ഫാമിലി ലിവിങ്ങിലെ ഒരുഭിത്തിയിൽ ഫാമിലി ഫോട്ടോസ് മനോഹരമായി സജ്ജീകരിച്ചു. ജിപ്സം ഫാൾസ് സീലിങ്, സ്പോട് ലൈറ്റുകൾ, പ്രൊഫൈൽ ലൈറ്റുകൾ എന്നിവ അകത്തളം കമനീയമാക്കുന്നു.

ടീക് വുഡിൽ ഗ്ലാസ്‌ ടോപ് ചെയ്ത ടേബിളും ടീക് വുഡിൽ അപ്ഹോൾസ്റ്ററി ചെയ്ത കസേരകളുമാണ് ഡൈനിങ്ങിലുള്ളത്. 

സ്‌റ്റീൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർകേസ്. ടഫൻഡ് ഗ്ലാസ്+വുഡ് ഫിനിഷിലാണ് കൈവരികൾ.

piravom-house-interior

ഡൈനിങ്ങിനോട് ചേർന്നുള്ള പാൻട്രി കിച്ചണിൽനിന്ന് ഡൈനിങ്ങിലേക്ക് ഒരു ഓപ്പണിങ് കൊടുത്ത്, അവിടെ ഒരു ബ്രേക്ക്‌ഫാസ്റ്റ് ടേബിളും സജ്ജീകരിച്ചു.

904 sq.ft. ഉള്ള ഒന്നാംനിലയിൽ 2 ബെഡ്‌റൂമുകളാണുള്ളത്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിൽ കട്ടിൽ, സൈഡ് ടേബിൾ, സ്റ്റഡി ടേബിൾ, ഡ്രസിങ് ഏരിയ, ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ച അറ്റാച്ഡ് ബാത്റൂമുകൾ എന്നിവ അഞ്ചുകിടപ്പുമുറികളിലുമുണ്ട്.

piravom-house-bed

ആധുനിക സൗകര്യങ്ങൾ ഒത്തിണങ്ങിയ കിച്ചനാണിവിടെ ഒരുക്കിയത്. ഹുഡ് ഹോബ്, ഇൻബിൽറ്റ് അവ്ൻ, ഡബിൾ ഡോർ ഫ്രിജ്, ഡിഷ്‌ വാഷർ തുടങ്ങിയ എല്ലാ ആധുനികസൗകര്യങ്ങളും വർക്കിങ് കിച്ചനിലുണ്ട്. സ്‌റ്റോറേജിന് പ്രാധാന്യം നൽകിയതിനാൽ ധാരാളം പുൾ  ഔട്ട് യൂണിറ്റുകൾ ഒരുക്കി. നാനോവൈറ്റാണ് കൗണ്ടർടോപ്പിൽ.

piravom-house-kitchen

ചെറിയ ഒരു ബാൽക്കണിയും ഒന്നാം നിലയിൽ ഉണ്ട്‌. പിൻഭാഗത്തുള്ള ഓപ്പൺ ടെറസിൽ ട്രസ് റൂഫ് ചെയ്ത് വിശാലമായ യൂട്ടീലിറ്റി ഏരിയ തയാറാക്കി.

ചുരുക്കത്തിൽ ആഗ്രഹിച്ചപോലെ മനോഹരമായ വീട് ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Piravom, Ernakulam

Area-3173 sq.ft

Owner-Liju Jacob

Design - Purple Builders, Thodupuzha

purplebuilders@gmail.com

Y.C- 2023

English Summary- Fusion Style House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com