ഞങ്ങൾക്കും ഇതുപോലെ ഒരു വീട് വേണം: ഇവിടെയെത്തുന്നവർ പറയുന്നു

madappally-house
SHARE

മനസ്സിലെ മധുരിക്കുന്ന ആഗ്രഹങ്ങൾ ഉൾകൊള്ളിച്ചു പണി പൂർത്തീകരിക്കുന്ന ഓരോ വീടും ഉടമസ്ഥർക്ക് സ്വീറ്റ് ഹോം തന്നെയാണ്. അത്തരമൊരു വീടിന്റെ വിശേഷങ്ങളാണിത്.

കോയിപ്പുറത്ത് പാറയ്ക്കൽ വീട്ടിൽ ശശികുമാറും ഭാര്യ ശോഭയും മക്കളായ സിദ്ധാർത്ഥും, ശ്വേതയും വീടുപണിയാനായി സ്ഥലം കണ്ടെത്തിയത് ചങ്ങനാശ്ശേരിക്കടുത്ത മാടപ്പള്ളിയിലാണ്. വിശാലമായി കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന ഒറ്റനില വീട് മതിയെന്ന് കുടുംബം ഒന്നടങ്കം ആഗ്രഹിച്ചിരുന്നു.

madappally-house-side

അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള നാല് വലിയ കിടപ്പുമുറികൾ സ്വകാര്യതയോടെ ഈ  വീടിന്റെ രൂപരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

madappally-house-f-living

പൂമുഖം പോലെയുള്ള സിറ്റൗട്ടിലെ പ്രധാന കതക് തുറന്ന് അകത്ത് ഫോയറിലേക്കാണ് അതിഥികൾ പ്രവേശിക്കുന്നത്. ഫോയറിന്റെ ഇടത് വശത്തായി ഫോർമൽ ലിവിങ് സജ്ജീകരിച്ചിട്ടുണ്ട്. നേരെ കാണുന്ന ചെറിയ കോർട്ട്യാർഡിലെ പർഗോള റൂഫിലൂടെ ഉൾതളങ്ങളിൽ പകൽ വെളിച്ചം നിറയുന്നു. 

changanasery-veed-dine

കോർട്ട്യാർഡിന് പിന്നിലായി നിർമ്മിച്ചിരിക്കുന്ന ഫാമിലി ലിവിങ്,  ടി.വി.ഹാളും കുടുംബാംഗങ്ങളുടെ സംവേദനാത്മക ഇടമായി മാറുന്നു. തൊട്ടടുത്തായി ചെറിയൊരു പൂജാമുറിയും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

madappally-house-dine

ഇനിയാണ് ഈ വീടിന്റെ കൗതുക കാഴ്ചകളിലെ പ്രധാന ഇടമായ ഡൈനിങ്  ഹാൾ കം ഓപൺ കിച്ചൺ വരുന്നത്. കോർട്ട്യാർഡിന്റെ ഇടത്തേവശത്തെ നീളൻ ഹാളിൽ കിഴക്ക് വശത്ത് നിന്നും പൂർണ്ണമായി നിറയുന്ന പകൽവെളിച്ചം കടന്നുവരുന്നത് വലിയ UPVC ജനാലയിലൂടെയാണ്. ആ ഗ്ലാസ്സ് ജനാലയ്ക്ക് പുറത്ത് ഇൻഡോർ ചെടികൾ നിറയുന്ന ഔട്ടർ കോർട്ട്യാർഡും ഒരുക്കിയിട്ടുണ്ട്. 

madappally-house-pantry

ഓപ്പൺ കിച്ചനും, വർക്ക് ഏരിയയ്ക്കും ഇടയിലൂടെ ടെറസിലേക്ക് പ്രവേശിക്കാവുന്ന യൂട്ടിലിറ്റി സ്റ്റെയറും അതിനടിയിൽ സ്റ്റോറും രൂപകല്പനയിൽ നൽകിയിരിക്കുന്നു. 

madappally-house-kitchen

ഫ്ളാറ്റ് റൂഫ് വാർത്ത് GI ട്രസ്  ചെയ്ത് ഓടിട്ടിരിക്കുന്നു. ടെറസ് ഏരിയ ഏതാണ്ട് മുഴുവനായി തന്നെ യൂട്ടിലിറ്റി/ സ്റ്റോർ സ്പേസ് ലഭിച്ചിട്ടുണ്ട്. വീടിന്റെ ചുറ്റോട് ചുറ്റും മഴയെയും ചൂടിനെയും ഒരുപോലെ പ്രതിരോധിക്കുന്ന ചെരിവ് ഷെയിഡ് നൽകിയിട്ടുണ്ട്. കേരളീയ പരമ്പരാഗത ശൈലിയുടെയും, നൂതന ശൈലിയുടെയും സമ്മിശ്ര രൂപഭംഗിയാണ് വീടിന്റെ മുൻകാഴ്ചയിൽ നിറയുന്നത്. 

madappally-house-bed

വീടിനോട് തെല്ല് മാറി സ്ഥിതി ചെയ്യുന്ന വിശാലമായ പോർച്ചും മുൻവശത്ത് നിന്നുമുള്ള വീടിന്റെ ത്രിമാന കാഴ്ചകളിൽ ഒതുക്കത്തോടെ സ്ഥിതിചെയ്യുന്നു. വീടിന് പുറത്തെ പ്രധാന റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും വീട്ടിലെത്തുന്നവരുടെയും മനസ്സിലെ മധുരമനോഹര കാഴ്ചയും അനുഭവവുമായി 2780 സ്ക്വ.ഫീ. വരുന്ന ഇൗ വീട് നിസ്സംശയം മാറുന്നു. 

വീട് വിഡിയോസ് കാണാം

Project facts

Location- Madapppally, Kottayam

Owner- Sasikumar

Designer- Sreekanth Pangappadu

PG Group Designs

Mob-  9447114080

English Summary- Tropical Modern Fusion House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS