വീതി കുറഞ്ഞ പ്ലോട്ടിൽ പണിത വിശാലമായ വീട്
കോട്ടയം ജില്ലയിലെ മോസ്‌കൊയിലാണ് മനുവിന്റെയും ശ്രീജയുടെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമിച്ചത്. വെള്ളം കയറുന്നതു തടയാൻ റോഡ് ലെവലിൽനിന്ന് 2 അടി ഉയർത്തി പ്ലോട്ട് ഒരുക്കിയശേഷമാണ് വീടുപണി തുടങ്ങിയത്. മുറ്റം ബാംഗ്ലൂർ സ്റ്റോൺ വിരിച്ചു മനോഹരമാക്കി. സിറ്റൗട്ട്,

കോട്ടയം ജില്ലയിലെ മോസ്‌കൊയിലാണ് മനുവിന്റെയും ശ്രീജയുടെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമിച്ചത്. വെള്ളം കയറുന്നതു തടയാൻ റോഡ് ലെവലിൽനിന്ന് 2 അടി ഉയർത്തി പ്ലോട്ട് ഒരുക്കിയശേഷമാണ് വീടുപണി തുടങ്ങിയത്. മുറ്റം ബാംഗ്ലൂർ സ്റ്റോൺ വിരിച്ചു മനോഹരമാക്കി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2040 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തളങ്ങളിൽ ഇടുക്കം അനുഭവപ്പെടാതിരിക്കാൻ ഓപ്പൺ നയത്തിൽ ചിട്ടപ്പെടുത്തി. ഹാളിന്റെ മുന്നിലും പിന്നിലും വലിയ ജാലകങ്ങൾ നൽകി. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.
ലിവിങ് റൂം പാർടീഷൻ ചെയ്തിരിക്കുന്നത് കൗതുകകരമാണ്. ജിഐ പൈപ്പിൽ പഴയ സൈക്കിൾ റിം ഘടിപ്പിച്ച ശേഷം അതിൽ കയർ ചുറ്റി മനോഹരമാക്കിയാണ് ഇത് നിർമിച്ചത്. ചെലവും കുറവാണ്.
ഡൈനിങ് റൂമിൽനിന്ന് പുറത്തേക്ക് യുപിവിസി സ്ലൈഡിങ് ഡോർ നൽകി സിറ്റൗട്ട് ക്രമീകരിച്ചു. വാഷ് ഏരിയ ഇവിടെ ക്രമീകരിച്ചു എന്നതും വ്യത്യസ്തതയാണ്. ഇവിടെയും ചെടികൾ നൽകി മനോഹരമാക്കിയിരിക്കുന്നു. ജിഐ ഫ്രയിമിൽ പൈൻവുഡ് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.
എല്ലാം കയ്യകലത്തിലുള്ള ഓപ്പൺ കിച്ചൻ ഒരുക്കി. സമീപം ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. അനുബന്ധമായി വർക്കേരിയയും ക്രമീകരിച്ചു.
താഴെ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ എന്നതിനാൽ കോമൺ സ്‌പേസുകൾക്ക് കൂടുതൽ സ്ഥലം വിനിയോഗിക്കാനായി. ലളിതമായി കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂമുകളുമുണ്ട്.
മുകളിലെ ബാൽക്കണി ജിഐ ട്രസ് ചെയ്ത് ഷീറ്റ് ഇട്ടു. ഇവിടെ തുണി ഉണക്കാനും മറ്റുമുള്ള യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി.
Project facts
Location- Kottayam
Area- 2040 Sq.ft
Owner- Sreeja, Manu
Design- ASN Builders, Kottayam
English Summary- Modern House- Veedu Magazine Malayalam