ADVERTISEMENT

എറണാകുളം അങ്കമാലിയിലാണ് സുനീറിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ വീട്. മിനിമലിസം തീമാക്കി രൂപകൽപന ചെയ്ത വീടാണിത്.

വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ച്, സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. മുകളിലും താഴെയുമുള്ള ബ്രിക്ക് ജാളികളാണ് വീടിന്റെ ആകർഷണം. വ്യത്യസ്ത ഭംഗിക്കൊപ്പം കാറ്റിനെ അകത്തേക്ക് സ്വാഗതം ചെയ്യുന്നതിലും ഇത് പങ്കുവഹിക്കുന്നു. വീടിന്റെ രണ്ടുതട്ടുകളിലും വള്ളിച്ചെടികൾ പടർത്തി ഹരിതബിംബങ്ങൾ സൃഷ്ടിച്ചു.

angamaly-house-stair

വീടിനുപയോഗിച്ച നിർമാണസാമഗ്രി മുതൽ വ്യത്യസ്തത ആരംഭിക്കുന്നു. പൊറോതേം കട്ടകളാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. പൂമുഖത്തുനിന്ന് വീടിനകത്തേക്ക് ഓഫിസിലേക്കും പ്രവേശിക്കാൻ വ്യത്യസ്ത വാതിലുകളുണ്ട്. ബ്രിക്ക് ക്ലാഡിങ്  ഭിത്തിയാണ് ഇവിടം അലങ്കരിക്കുന്നത്.

angamaly-house-f-living

വാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടം പതിയുന്നത് ഇൻഡോർ ചെടികൾ നിറഞ്ഞ കോർട്യാർഡിലേക്കാണ്.

angamaly-house-living

സിറ്റൗട്ട്, ഓഫിസ്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, ഒരുകിടപ്പുമുറി എന്നിവയാണ് താഴെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 1850 ചതുരശ്രയടിയാണ് വിസ്തീർണം. പ്ലോട്ടിന്റെ ചരിവ് നിലനിർത്തി പണിതതുമൂലം മൂന്നു തട്ടുകളായാണ് അകത്തളം ചിട്ടപ്പെടുത്തിയത്.

angamaly-house-dine

ഫാമിലി ലിവിങ്ങിലെ ഒരുഭിത്തി ബ്രിക്ക് ക്ലാഡിങ് പതിച്ചു. മറ്റൊരു ഭിത്തിയും സീലിങ്ങും സിമന്റ് ഫിനിഷിൽ ഒരുക്കി. 

വീടിന്റെ മൂന്നു തട്ടുകളെയും കണക്ട് ചെയ്യുന്ന ഫ്ലോട്ടിങ് ഗോവണിയൊരുക്കി. കോൺക്രീറ്റ് പടവിൽ വുഡൻ പാനലിങ് ചെയ്തു. മെറ്റലിൽ തടി പൊതിഞ്ഞാണ് കൈവരികൾ. സ്‌റ്റെയർ ഏരിയയിലെ വിശാലമായ ഭിത്തി സിമന്റ് ഫിനിഷിൽ ഒരുക്കി. ഇടയിൽ ഓപ്പണിങ് നൽകി കളർ ഗ്ലാസുകൾ കൊടുത്തു. ഇതുവഴി പ്രകാശം ഉള്ളിലെത്തുന്നു.

angamaly-house-stair-view

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

കിടപ്പുമുറിയുടെ സീലിങ് എക്സ്പോസ്ഡ് സിമന്റ് ഫിനിഷിൽ ഒരുക്കിയത് റസ്റ്റിക് ഫിനിഷ് നൽകുന്നു. മുകളിലെ ഒരുകിടപ്പുമുറി അപ്പർ കോർട്യാർഡിലേക്കാണ് തുറക്കുന്നത്. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഇവിടേക്ക് കടക്കാം.

ബ്രിക്ക് ജാളി സ്‌ക്രീൻ മറയുള്ള ബാൽക്കണി മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. ചെറിയ ഒത്തുചേരലുകൾ നടത്താം, തുണി വിരിക്കാം, ടെറസ് ഗാർഡൻ ചെയ്യാം, ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് നിലകൾ പണിയാം..അങ്ങനെയങ്ങനെ... 

angamaly-house-upper-bed

പ്ലോട്ടിന്റെ കിടപ്പ്, കാറ്റിന്റെയും വെയിലിന്റെയും ദിശ എന്നിവ പരിഗണിച്ചാണ് പ്ലാൻ വരച്ചത്. അതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ ഇത് ഇടുങ്ങിയ 6 സെന്റിൽ പണിത വീടാണെന്ന് തോന്നുകയേയില്ല എന്നതാണ് ഡിസൈൻ മികവ്.

Project facts

angamaly-house-plan

Location- Angamaly, Ernakulam

Plot- 6.2 cents

Area- 1850 Sq.ft

Owner- Suneer

Architect- Manuraj C R, Albert Jose

i2A Architects, Thrissur

Y.C- 2023

English Summary:

Unique House in Small Plot- Kerala Home Design-Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com