ADVERTISEMENT

ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപം. പലവശത്തുനിന്ന് നോക്കുമ്പോൾ പല രൂപഭംഗി. ഇതാണ് ഹരിപ്പാടുള്ള അഭിലാഷിന്റെയും കുടുംബത്തിന്റെയും വീടിന്റെ ഹൈലൈറ്റ്.  വീട് നിർമിക്കാനുപയോഗിച്ച സാമഗ്രിയാണ് ഇവിടെ താരം. ടെറാക്കോട്ട ഹോളോ ബ്രിക്കാണ് ഉപയോഗിച്ചത്. അതിലൂടെ മണ്ണിന്റെ നിറവും വ്യത്യസ്തമായ ഫീലും വീടിനു ലഭിക്കുന്നു. ചൂടിനെ പ്രതിരോധിക്കുന്നു, കോൺക്രീറ്റ് കുറച്ചുമതി, മറ്റു കട്ടകളെക്കാൾ വേഗത്തിൽ നിർമിക്കാം എന്നിവയാണ് മേന്മകൾ.

harippad-home-ext-view

18 സെന്റിൽ ഏകദേശം 3200 സ്ക്വയർഫീറ്റിലാണ് വീട്. വീടിനു മുന്നിലുള്ള കോർട്യാഡിനു ചുറ്റിനും അയൺ ഫ്രെയിമിൽ ഫിക്സ് ചെയ്ത് ടെറാകോട്ട ജാളി നൽകി. മറ്റുള്ള വീടുകളിൽ നിന്നു വ്യത്യസ്തമായി ക്ലോസ്ഡ് ആയാണ് സിറ്റൗട്ട് നിർമിച്ചിരിക്കുന്നത്. സ്ഥിരതാമസം ഇല്ലാത്തതു കാരണമാണ് ഓപൺ സിറ്റൗട്ട് ഒഴിവാക്കിയത്. എന്നാൽ വായുസഞ്ചാരവും വെളിച്ചവും കിട്ടുകയും വേണം എന്നതിനാൽ സീലിങ്ങിൽ ടഫൻഡ് ഗ്ലാസ്സ് നൽകി വലിയ വിൻഡോയും ഇവിടെ നൽകി.

harippad-home-ext

വീട്ടുടമസ്ഥനായ അഭിലാഷിന്റെ വാക്കുകളിലേക്ക്...

ഞങ്ങൾ ജോലിസംബന്ധമായി  ബെംഗളുരുവിലാണ് താമസം. നാട്ടിൽ ഒരു വെക്കേഷൻ ഹോം വേണം എന്നുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു വീട് നിർമിച്ചത്. പ്രധാനമായും നല്ല കാറ്റും വെളിച്ചവുമുള്ള ഒരു വീട് എന്നതായിരുന്നു ആഗ്രഹം. ചൂട് കുറയ്ക്കുന്നതു കൂടാതെ പ്ലാസ്റ്ററിങ്ങും പെയിന്റിങ്ങും ഒഴിവാക്കി കോൺക്രീറ്റ് കുറച്ചു മതി എന്നതായിരുന്നു ടെറാക്കോട്ട ഉപയോഗിക്കാനുള്ള പ്രധാന കാരണം. പ്ലോട്ടിലെ മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീട് നിർമിച്ചിരിക്കുന്നത്. 

കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, താഴെ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം മുകളിൽ അറ്റാച്ച്ഡ് ബാത്റൂമോടു കൂടി രണ്ട് കിടപ്പുമുറികളും ബാൽക്കണിയുമാണ് വീടിനുള്ളത്. മെറ്റൽ ഫ്രെയിമിൽ ഓട് മേഞ്ഞാണ് സീലിങ്ങ് ഒരുക്കിയിരിക്കുന്നത്. ലീക്കേജ് വരാതിരിക്കാനായി ഇടയിൽ അലുമിനിയം ഫോയിലും ഇട്ടിട്ടുണ്ട്. ഓപൺ തീമിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. 

harippad-home-interior

സിറ്റൗട്ടിൽ നിന്ന് ലിവിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന റെഡിമെയ്ഡ് ഫർണിച്ചറുകള്‍ ലിവിങ്ങിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ലിവിങ്ങിന്റെ സീലിങ് എക്സ്പോസ്ഡ് ഫിനിഷിൽ തീർത്തിരിക്കുന്നു. ലിവിങ്ങിൽ നിന്ന് നേരെ കോർട്യാഡിലേക്ക് പ്രവേശിക്കാം .അതിനായി ഗ്ലാസ്സിന്റെ സ്ലൈഡിങ് ഡോറും കൊടുത്തിരിക്കുന്നു.

harippad-home-living

ലിവിങ്ങിനോടു ചേർന്ന് പൂജാ സ്പേസുണ്ട്. ലിവിങ്ങിൽ നിന്ന് രണ്ട് സ്റ്റെപ്പ് ഉയരത്തില്‍ ഡബിൾ ഹൈറ്റിലാണ് ഡൈനിങ് ഏരിയ. ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്ന അതേ ടൈലുകൊണ്ടാണ് ഡൈനിങ്ങിലെ ടേബിൾ ടോപ്പ് നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് ഒരു പാറ്റിയോയും ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിൽ നിന്ന് കുറച്ചു മാറി സ്റ്റെയറിനോടു ചേർന്നാണ് വാഷ് ഏരിയ. 

ഒരു ഷോ കിച്ചനും മെയിൻ കിച്ചനുമാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഓപൺ ആക്കാനും ക്ലോസ് ആക്കാനും സാധിക്കുന്ന രീതിയിലാണ് മെയിൻ കിച്ചൻ. പ്രൈവസി വേണ്ട സമയത്ത് അങ്ങനെയും അല്ലാത്ത സമയത്ത് ഫുൾ ഓപൺ ആയും ഉപയോഗിക്കാം. 

harippad-home-dine

മെറ്റൽ ഫോൾഡ് ചെയ്താണ് സ്റ്റെയർകേസ് നിര്‍മിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ വളരെ വിശാലമായാണ് മാസ്റ്റർ ബെഡ്റൂം. ഡ്രൈ ഏരിയ വെറ്റ് ഏരിയ തിരിച്ച് സ്കൈലൈറ്റ് നൽകിയാണ് ബാത്റൂമുകൾ. മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് ബാൽക്കണിയുമുണ്ട്. 

harippad-home-bed

മാസ്റ്റർ ബെഡ്റൂമിൽ നിന്ന് കിഡ്സ് റൂമിലേക്ക് പോകാനായി ഒരു ബ്രിഡ്ജും ഇവിടെ കൊടുത്തിരിക്കുന്നു.

harippad-home-kid-bed

കുട്ടികൾക്ക് ഇരുന്നു വായിക്കാനും പഠിക്കാനുമുള്ള സ്ഥലങ്ങൾ നൽകിയാണ് കുട്ടികളുടെ മുറി ഒരുക്കിയത്. കൂടാതെ ഒരു ബങ്ക് ബെഡും കുട്ടികളുടെ മുറിയിലുണ്ട്. 

English Summary:

Eco friendly Mud Block House- Swapnaveedu Video

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com