ADVERTISEMENT

ചെറിയ സ്ഥലത്തിന്റെ പരിമിതികൾ മറികടന്ന് സ്വപ്നഭവനം സ്വന്തമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

തൃശൂർ അടാട്ട് ചുറ്റും വീടുകളുള്ള ഹൗസിങ് കോളനിയിൽ വാങ്ങിയ മൂന്നര സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. സ്ഥലപരിമിതി വീടിനുള്ളിൽ അനുഭവപ്പെടരുത് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം.

ജോലിസംബന്ധമായി ബെംഗളൂരുവിലാണ്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലുമാണ് വീട്ടിലെത്തുക. അതിനാൽ അടച്ചിട്ടാലും പരിപാലനം എളുപ്പമാകണം എന്നതായിരുന്നു മറ്റൊരു ആവശ്യം.

ഫ്ലാറ്റ്+ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ചെറിയ സ്ഥലത്ത് ഗാർഡൻ ഒരുക്കാൻ പരിമിതികൾ ഉള്ളതിനാൽ വീടിന്റെ മുകൾനിലയിൽ ടെറസ് ഗാർഡനുള്ള പ്രൊവിഷൻ ഇട്ടിട്ടുണ്ട്.

ചെറിയ സ്ഥലത്ത് പരമാവധി ഇടങ്ങൾ ഒരുക്കാൻ മൂന്നു നിലയിലാണ് വീട്. താഴെ ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, രണ്ടാം നിലയിൽ രണ്ടു കിടപ്പുമുറി, മുകൾനിലയിൽ കിടപ്പുമുറിയായി മാറ്റാവുന്ന സ്റ്റഡി റൂം, ഹോം തിയറ്റർ എന്നിവയാണുള്ളത്. മൊത്തം 2100 ചതുരശ്രയടിയുണ്ട്.

small-plot-home-thrissur-living

വീടിനുള്ളിൽ ഇടുക്കം അനുഭവപ്പെടാതിരിക്കാൻ അനാവശ്യ ചുവരുകൾ ഒഴിവാക്കി, തുറന്ന നയത്തിൽ ഇടങ്ങൾ വിന്യസിച്ചു. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ഫ്ലൂട്ടഡ് ഗ്ലാസ് സ്‌ക്രീൻ നൽകിയത് ഉപകരിച്ചു. സ്വകാര്യത ആവശ്യമുള്ളപ്പോൾ ഇത് വലിച്ചിട്ടാൽ ഇടങ്ങൾ പാർടീഷൻ ചെയ്യാം. അല്ലാത്തപ്പോൾ ഒറ്റ സ്‌പേസായി ഉപയോഗിക്കാം.

small-plot-home-thrissur-inside

ഫ്ലോറിങ്ങിൽ വൈവിധ്യങ്ങൾ പരീക്ഷിച്ചത് അകത്തളങ്ങൾ മനോഹരമാക്കുന്നു. പൊതുവിടങ്ങളിൽ മാർബിളും പ്രിന്റഡ് ടൈലും വിരിച്ചു. കിടപ്പുമുറികളിൽ ആത്തംകുടി ടൈലും ജയ്സാൽമീർ സ്‌റ്റോണും ഭംഗി നിറയ്ക്കുന്നു.

ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചൻ ഒരുക്കി. എൻട്രി പോയിന്റ് ബ്രേക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റാം. പ്ലൈവുഡ്, ഫ്ലൂട്ടഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ.

small-plot-home-thrissur-kitchen

ചുരുക്കത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി വീട് സഫലമാക്കാൻ കഴിഞ്ഞു. വീട്ടിലെത്തുന്ന മിക്കവരും പറയുന്ന ഒരു കാര്യമുണ്ട്. 'അകത്തേക്ക് കയറിയാൽ ഇത് ചെറിയ സ്ഥലത്ത് പണിത വീടാണെന്ന കാര്യമേ മറന്നുപോകും' എന്ന്. അതുകേൾക്കുമ്പോൾ ഞങ്ങൾക്കും സന്തോഷം.

Project facts

Location- Adatt, Thrissur

Plot- 3.5 cent

Area- 2100 Sq.ft

Owner- Vishnu, Vidhya

Architect- Linu George

Axis Gray Architecture, Vennala

email- info@axisgray.com

English Summary:

Spacious House in Small Plot Thrissur- Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com