ഇവിടെ വന്നാൽ തിരികെ പോകാൻ തോന്നില്ല: ഇത് വീടല്ല വിസ്മയം!

Mail This Article
ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗിയാണ് ആലപ്പുഴയിലുള്ള ഈ വീടിന്റെ സവിശേഷത. ട്രഡീഷനൽ -മോഡേൺ ശൈലിയിലാണ് വീടൊരുക്കിയത്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ആകർഷണം.
വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. മുറ്റം ബേബി മെറ്റൽ വിരിച്ചു. കൂടാതെ പുൽത്തകിടിയും ചെടികളും ചെറുമരങ്ങളും ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 4468 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡാണ് വീടിന്റെ ആത്മാവ്. ഇതിനുചുറ്റുമായി താഴത്തെ ഇടങ്ങൾ വിന്യസിച്ചു. കോർട്യാർഡിന്റെ വശങ്ങളിലായി ഫോർമൽ- ഫാമിലി ലിവിങ് സ്‌പേസുകൾ ക്രമീകരിച്ചു.

വിട്രിഫൈഡ് ടൈലാണ് കോമൺ ഏരിയകളിൽ വിരിച്ചത്. വുഡൻ ടൈലും ചിലയിടങ്ങളിലുണ്ട്. വലിയ ജാലകങ്ങൾ, സ്‌കൈലൈറ്റ് ഓപ്പണിങ് എന്നിവ കാറ്റും വെളിച്ചവും ഉള്ളിൽ സമൃദ്ധമായി നിറയാൻ ഉപകരിക്കുന്നു.

ഫാമിലി ലിവിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്ക് കടക്കാം. ഇതൊരു പച്ചത്തുരുത്തായി ഒരുക്കി. അധികസുരക്ഷയ്ക്ക് മുകളിൽ ഗ്രില്ലിട്ടു. കലാത്തിയ, ലൂട്ടിയ അടക്കമുള്ള ചെടികൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

മെറ്റൽ ഫ്രയിമിൽ ടീക് പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.
കോർട്യാർഡിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് ഡൈനിങ് സ്‌പേസ്. സമീപം ബേവിൻഡോയുമുണ്ട്. ഡൈനിങ്ങിൽ മാർബിൾ ടേബിൾ ടോപ്പാണ്. ഇതിനോടുചേർന്ന ക്രോക്കറി ഷെൽഫ് ഒരുക്കി.

ഐലൻഡ് ശൈലിയിലാണ് മോഡേൺ കിച്ചൻ. പ്ലൈവുഡ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

വിശാലവും വ്യത്യസ്ത തീമിലുമാണ് ഓരോ കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിലുണ്ട്.

പൈൻവുഡിലാണ് മുകളിലെ സീലിങ് പാനലിങ് ചെയ്തത്. മധ്യത്തിലുള്ള ഗ്ലാസ് സ്‌കൈലൈറ്റിലൂടെ പ്രകാശം വീടിനുള്ളിലെത്തുന്നു.
ചുരുക്കത്തിൽ ദിവസം മുഴുവനും പോസിറ്റീവ് എനർജി നിറയുംവിധമാണ് അകത്തളങ്ങൾ ഒരുക്കിയത്. വീട്ടിലെത്തിയാൽ തിരികെ പോകാൻ തോന്നാറില്ല എന്ന് ഇവിടെയെത്തുന്ന അതിഥികളും സാക്ഷ്യപ്പെടുത്തുന്നു.
Project facts
Location- Alappuzha
Plot- 26 cent
Area- 4468 Sq.ft
Owner- Abullais
Design- Hashim, Afsal
Tri Angle Design & Build, Kochi
Y.C- 2024