കേരളത്തനിമയുടെ ഐശ്വര്യം: ഹൃദയം നിറയ്ക്കുന്ന മനോഹരകാഴ്ചകൾ നിറഞ്ഞ വീട്

Mail This Article
തൃശൂർ മണ്ണുത്തിയിൽ പരമ്പരാഗത ശൈലിയിൽ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ഞങ്ങൾക്ക് കേരളത്തനിമയുള്ള വീടുകൾ വളരെയിഷ്ടമാണ്. അതുകൊണ്ട് സ്വന്തം വീട് പണിയാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്തയില്ലായിരുന്നു.

കിഴക്ക് ദർശനമാണ് വീട്. രണ്ട് റോഡുകളിലേക്ക് കണക്‌ഷനുണ്ട്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഭംഗി.

പ്ലോട്ടിലുള്ള മരങ്ങൾ കഴിവതും നിലനിർത്തിയാണ് വീടിന് സ്ഥാനംകണ്ടത്. പുൽത്തകിടി, ചെറുമരങ്ങൾ, ചെടികൾ എന്നിവയെല്ലാം ചുറ്റുപാടുകൾ ഹരിതാഭമാക്കുന്നു. ഈ പച്ചപ്പ് ആസ്വദിച്ചിരിക്കാൻ സിറ്റൗട്ടിന് പകരം ട്രഡീഷനൽ ശൈലിയിൽ ഒരു മണ്ഡപമൊരുക്കി.

ഓട്, വെട്ടുകല്ല്, ക്ലാഡിങ്, ടെറാക്കോട്ട, ജാളി, തടി തുടങ്ങി പ്രകൃതിദത്ത സാമഗ്രികൾ ഫർണിഷിങ്ങിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ ട്രഡീഷനൽ ശൈലിയോട് യോജിക്കാൻ ഫർണിച്ചറുകൾ തേക്കിലാണ് കടഞ്ഞെടുത്തത്.
തുറന്ന ഇടങ്ങൾ, സ്വാഭാവിക വെളിച്ചം, കാറ്റ് എന്നിവ വീടിനുള്ളിൽ പരിലസിക്കുംവിധമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. സെമി-ഓപ്പൺ പ്ലാനിൽ ആയതിനാൽ ഇടങ്ങൾ തമ്മിൽ ആശയവിനിമയം നിലനിൽക്കുന്നു.

പൂമുഖം, സ്വീകരണമുറി, നടുമുറ്റം, ഊണുമുറി, അടുക്കള, താഴെ മൂന്ന് കിടപ്പുമുറികൾ, മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 4390 ചതുരശ്രയടിയിൽ ഒരുക്കിയത്.
ഫോർമൽ ലിവിങ്ങിലെ കൊത്തുപണികളുള്ള സീലിങ് കണ്ടാൽ തടിയാണെന്ന് തോന്നുമെങ്കിലും മൾട്ടിവുഡിലാണ്.

ഫാമിലി ലിവിങ്ങിൽ ഭിത്തി ഗ്രേ ടെക്സ്ചറിൽ ഹൈലൈറ്റ് ചെയ്ത് ടിവി യൂണിറ്റ് നൽകി. ഇവിടെനിന്ന് ഫോൾഡിങ് ഡോർ തുറന്ന് കോർട്യാർഡിലേക്ക് കടക്കാം.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിളും ചെയറും പൂർണമായും തേക്കിൽ കടഞ്ഞെടുത്തതാണ്. ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഡോർ വഴി കോർട്യാർഡിലേക്ക് കടക്കാം. വീടിന്റെ മധ്യഭാഗത്തായി ഒരു കോയ് ഫിഷ് പോണ്ടും ഒരുക്കി.

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ്. മുകളിലെ മുറികൾക്ക് അനുബന്ധമായി ചുറ്റുമുള്ള കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയുണ്ട്.

ബ്ലാക്ക് തീമിലാണ് കിച്ചൻ ക്യാബിനറ്റ്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഇവ ഒരുക്കിയത്. കിച്ചന്റെ മധ്യത്തിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജമാക്കി.

എടുത്തുപറയേണ്ടത് വീട്ടിലും ചുറ്റുവട്ടത്തും നിറയുന്ന പോസിറ്റീവ് ആംബിയൻസാണ്. ഞങ്ങളോടൊപ്പം വീട്ടിലെത്തുന്ന അതിഥികളും അത് നന്നായി ആസ്വദിക്കുന്നുണ്ട്.
Project facts
Location- Mannuthy, Thrissur
Plot- 33 cent
Area- 4390 Sq.ft
Owner- Mani, Jolly
Design- Studio Moses, Thrissur
email- studiomoses.arch@gmail.com