പ്ലാവ് സംരക്ഷിച്ച് സ്വപ്നവീടൊരുക്കി: ഉള്ളിൽ ആരും കൊതിക്കുന്ന സൗകര്യങ്ങൾ

Mail This Article
പ്ലോട്ടിലുണ്ടായിരുന്ന നല്ല രുചിയുള്ള ചക്ക തരുന്ന പ്ലാവിനെ സംരക്ഷിച്ച് വീടൊരുക്കിയ കഥയാണിത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സൈനുദീന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം.
20 സെന്റിൽ വീട് നിർമിക്കാൻ തീരുമാനിച്ചപ്പോൾ പ്രധാനമായും വസ്തുവിലുള്ള പ്ലാവ് നിലനിർത്തണം എന്ന ആവശ്യമായിരുന്നു വീട്ടുകാരനുണ്ടായിരുന്നത്. ട്രഡീഷനൽ- മോഡേൺ ഡിസൈനിലാണ് വീടൊരുക്കിയത്. പുറംകാഴ്ചയിൽ ഫ്ലാറ്റ്- സ്ലോപ് എലമെന്റുകൾ സമ്മേളിക്കുന്നു. മുറ്റം ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു. ചെടികളും മരങ്ങളും ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു. ഇവിടെ ഇരിക്കാൻ ബെഞ്ചുകൾ നൽകി.

ചെറിയ സിറ്റൗട്ടാണിവിടെ. ഭിത്തിയിൽ സിമന്റ് ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തു. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഫോർമൽ ലിവിങ് അലങ്കരിക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3700 ചതുരശ്രയടിയുണ്ട്.

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. മാർബിൾ ടേബിൾ ടോപ്പിലാണ് ഡൈനിങ് ടേബിൾ. ഡൈനിങ്ങിന് സമീപമുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ചെറിയ സൈഡ് സിറ്റിങ്ങിലേക്ക് കടക്കാം. ഇവിടെ ജാളി ഭിത്തികളാണുള്ളത്. ഡൈനിങ്ങിലെ ഡബിൾഹൈറ്റ് ഭിത്തി സിമന്റ് ടെക്സ്ചർ വഴി ഹൈലൈറ്റ് ചെയ്തു.

മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ് വേർതിരിച്ചു സ്ഥലം ഉപയുക്തമാക്കി. മറ്റിടങ്ങളിൽ നിന്ന് വേർതിരിവ് തോന്നാൻ ബ്ലാക്ക് ഗ്രാനൈറ്റ് ഫ്ളോറിങ് ഉപയോഗിച്ചു.

എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഉൾപ്പെടുത്തി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.
തടിയുടെ ഫിനിഷിലാണ് കിടപ്പുമുറികൾ. വുഡൻ ഫിനിഷ്ഡ് ടൈൽ നിലത്തുവിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

സ്‌റ്റെയർ കയറിയെത്തുന്ന ആദ്യ ലാൻഡിങ്ങിൽ ഒരു മെസനൈൻ സിറ്റിങ് സ്‌പേസ് ക്രമീകരിച്ചു. തേക്ക് ഫിനിഷിലാണ് ഇവിടെ ഫ്ലോറും ഇരിപ്പിടങ്ങളും.
നാച്ചുറൽ ലൈറ്റ്, വെന്റിലേഷൻ എന്നിവ വീടിനുള്ളിൽ നന്നായി ലഭിക്കുന്നു. അതിനാൽ പോസിറ്റീവ് എനർജി നിറയുന്നു.
Project facts
Location- Kondotty, Malappuram
Plot- 20 cent
Area- 3700 Sq.ft
Owner- Zainudheen
Design- Uru Consulting, Calicut
Y.C- 2024