10 സെന്റ്, 1500 സ്ക്വയർഫീറ്റ്: 35 ലക്ഷത്തിന് അടിപൊളി വീട്

Mail This Article
ചെലവ് പോക്കറ്റിലൊതുക്കി സൗകര്യമുള്ള വീട് സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
മലപ്പുറം എടവണ്ണയിൽ 10 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന കൊച്ചുവീട് എന്നതായിരുന്നു ആശയം.

മതിലിന്റെ ഉയരം കുറച്ച് മുകളിൽ മെറ്റൽ അഴികൾ നൽകിയത് നിർമാണച്ചെലവ് കുറയ്ക്കാൻ ഉപകരിച്ചു. മുറ്റം ഇന്റർലോക്ക് പോലെയുള്ള പരിപാടികൾ ചെയ്യാൻ പോയില്ല, പകരം ബേബിമെറ്റൽ വിരിച്ചു നിലനിർത്തി. ഫ്ലാറ്റ്- സ്ലോപ് റൂഫുകൾ ഇടകലർന്ന എലിവേഷനാണ് പുറംകാഴ്ചയിലെ ഭംഗി.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

അധികം ഇടച്ചുവരുകൾ ഇല്ലാതെ ഓപൺ നയത്തിൽ അകത്തളം ഒരുക്കിയതിനാൽ വിശാലത കൈവരുന്നു. ഒരുപാട് ഫർണിച്ചർ അകത്തളത്തിൽ കുത്തിനിറച്ചിട്ടില്ല.

മെറ്റൽ ഫ്രയിമിൽ തടിയും മൊറോക്കൻ ടൈലും വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്.
ഫർണിഷിങ്ങിൽ മിതത്വം പാലിച്ചതും വിലയേറിയ സാമഗ്രികൾ ഒഴിവാക്കിയതുമാണ് ചെലവ് പിടിച്ചുനിർത്തിയത്. അനാവശ്യ പാനലിങ്, ഫോൾസ് സീലിങ്, ലൈറ്റിങ് വർക്കുകൾ ഒഴിവാക്കി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ആഗ്രഹിച്ച പോലെ ഏകദേശം ഞങ്ങൾ ഉദ്ദേശിച്ച ബജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കാനായത് തുടക്കം മുതലുള്ള കൃത്യമായ പ്ലാനിങ് മൂലമാണ്.

ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
- ചുവരുകൾ, മേൽക്കൂര എക്സ്പോസ്ഡ് ഫിനിഷിൽ നിലനിർത്തി. പെയിന്റിങ് ചെലവ് ലാഭിച്ചു.
- സ്ക്വയർഫീറ്റിന് 50 രൂപയിൽ താഴെയുള്ള ടൈൽസ് ഉപയോഗിച്ചു.
- കിച്ചൻ അലുമിനിയം ഫാബ്രിക്കേഷനിൽ ഒരുക്കി.
Project facts
Location- Edavanna, Malappuram
Plot- 10 cent
Area- 1500 Sq.ft
Owner- Jaseel, Fathima
Design- Shanavas Melethil
Melethil Architects, Edavanna
Budget- 35 Lakhs