ഇഷ്ടമാകും: ഇത് വെളിച്ചം നൃത്തം ചെയ്യുന്ന വീട്

Mail This Article
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 11 സെന്റ് പ്ലോട്ട്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. ട്രോപ്പിക്കൽ ഫ്യൂഷൻ ശൈലിയിൽ സ്ലോപ്+ ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമായാണ് എലിവേഷൻ. വശത്തായി പ്രീഫാബ്രിക്കേറ്റഡ് കാർ പോർച്ച് ഒരുക്കി. മെറ്റൽ+ എസിപി കോംബിനേഷനിലാണ് ഇത് നിർമിച്ചത്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടുകിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2940 ചതുരശ്രയടിയാണ് വിസ്തീർണം.

ബാക്കി ഫ്ലോർ ലെവലിനേക്കാൾ അൽപം താഴ്ത്തിയാണ് ഫാമിലി ലിവിങ്ങിലെ ഫ്ലോർ. വുഡൻ ഫ്ളോറിങ് നൽകി. ഇതിനോട് ചേർന്നുതന്നെ ഡൈനിങ് സ്‌പേസ് വരുന്നു.

സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് ഭിത്തിയിൽ മുഴുനീളത്തിൽ ജാളി സ്‌ക്രീൻ നൽകി. പ്രാണികളെ അകറ്റാൻ മെഷും അടിച്ചു. ഒരു വശത്തെ ഭിത്തി ഡബിൾഹൈറ്റിൽ സിമന്റ് ടെക്സചറാണ് അടിച്ചത്.

സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് വരുന്നഭാഗം കോർട്യാർഡാക്കി മാറ്റി. ഇവിടെ വാട്ടർ ഫൗണ്ടനുമുണ്ട്. അധികം ഉയരം വയ്ക്കാത്ത ഇൻഡോർ ചെടികൾ ഇവിടെ നൽകി.
ഓരോ കിടപ്പുമുറിയുടെയും ഹെഡ്‌സൈഡ് ഭിത്തി വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. മാസ്റ്റർ ബെഡ്‌റൂമിൽ ബേവിൻഡോയുണ്ട്.

കിച്ചൻ എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ദിവസം മുഴുവൻ ജാളി ഭിത്തിയിലൂടെ വെയിലിന്റെ നിഴൽവെട്ടങ്ങൾ വീടിനുള്ളിൽ നൃത്തംചെയ്യുന്നത് രസകരമായ കാഴ്ചയാണ്.
Project facts
Location- Thrissur
Plot- 11 cent
Area- 2940 Sq.ft
Owner- Anthin Thomas
Architect- Sonu Surendran
Hatch n Thatch Design
Interior Design- Wall2Wall Interiors
Y.C- 2024