വയലിനരികെ ഇത്രയും മനോഹരമായ വീടുകൾ അധികമുണ്ടാകില്ല; വിഡിയോ
Mail This Article
കോട്ടയം ചാന്നാനിക്കാടുള്ള വിമലിന്റെയും ദിവ്യയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക്.
പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്. കൃത്യമായ ആകൃതിയില്ലാത്ത 10 സെന്റ് പ്ലോട്ടിന് അനുസൃതമായാണ് വീടൊരുക്കിയത്. പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ ലഭിക്കുന്നതിനാൽ 'മൂന്നു മുഖങ്ങളുള്ള വീട്' എന്ന് വിശേഷിപ്പിക്കാം.

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, പാറ്റിയോ, താഴെയും മുകളിലുമായി രണ്ട് ബെഡ്റൂം, അറ്റാച്ച്ഡ് ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3100 സ്ക്വയർഫീറ്റിൽ ഒരുക്കിയ ഈ വീട്ടിലെ ഇടങ്ങൾ. ഏറ്റവും മുകൾ നിലയിലെ ആറ്റിക് സ്പേസും കൂടി ഉൾപ്പെടുത്തിയാൽ ഏകദേശം 4300 സ്ക്വയർഫീറ്റ് വരും.

വീടിന്റെ എലിവേഷനിൽ ചൂട് ക്രമീകരിക്കാനായി കൊടുത്തിരിക്കുന്ന വലിയൊരു ജാളി വർക്കാണ് പ്രധാന ആകർഷണം. ഇതിനകത്ത് ഒരു കോർട്യാഡ് സെറ്റ് ചെയ്തിരിക്കുന്നു. പുറത്തെ ചൂടിനെ അകത്തേക്ക് കടക്കാതെ ഇത് തടയുന്നു.

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. വീട്ടിലെ പ്രധാന ഹൈലൈറ്റായ കോർട്യാഡിലേക്ക് ഇറങ്ങാനായി ഒരു ഗ്ലാസ്സിന്റെ സ്ലൈഡിങ് ഡോറാണ് കൊടുത്തിരിക്കുന്നത്. ഇൻഡോർ പ്ലാന്റുകൾ നൽകി ഇവിടം മനോഹരമാക്കിയിരിക്കുന്നു. വീടിനുള്ളിൽ സുഖകരമായ ഒരുകാലാവസ്ഥ നിലനിർത്താൻ ഈ കോർട്യാഡ് സഹായിക്കുന്നു.

വീടിന്റെ ഹൃദയഭാഗത്തായി കൃഷ്ണന്റെ ശിൽപം എൽഇഡി ലൈറ്റുകൾ വച്ച് മനോഹരമായി കൊടുത്തിരിക്കുന്നു. സമീപം ടിവി യൂണിറ്റുള്ള ഫാമിലി ലിവിങ്. പാടത്തിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന പാറ്റിയോ കൊടുത്താണ് ഡൈനിങ് സ്പേസ്.

ബ്രൗണ്‍+ഗ്രേ കളർ തീമില്‍ ബ്രേക്ഫാസ്റ്റ് ടേബിൾ കൊടുത്താണ് കിച്ചൻ. മാക്സിമം സ്റ്റോറേജ് കിട്ടുന്നതിനായി ഒരു ടോൾ യൂണിറ്റും ഇവിടെ നൽകിയിരിക്കുന്നു. അനുബന്ധമായിയൂട്ടിലിറ്റി ഏരിയയുമുണ്ട്.

മാസ്റ്റർ ബെഡ്റൂം ബ്ലൂ +ഗ്രേ കളർ തീമിലാണ്. പാടത്തിലേക്ക് വ്യൂ കിട്ടുന്ന രീതിയിലാണ് ഈ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ മുറി ഗ്രീൻ കളർ തീമിലാണ് ഒരുക്കിയിരിക്കുന്നത്.

പാടത്തിന്റെ എല്ലാ മനോഹാരിതയും ആസ്വദിക്കാൻ പാകത്തിലാണ് മുകളിലെ ബാൽക്കണി. വീട്ടുകാരുടെ പ്രിയയിടമാണ് ഇവിടം. വയലിനോട് ചേർന്ന പ്ലോട്ടായതിനാൽ അടിത്തറ ഒരുക്കാൻ അധിക തുക വകയിരുത്തി. ഏറ്റവും ഗുണനിലവാരമുള്ള സാമഗ്രികളാണ് ഫർണിഷിങ്ങിൽ ഉപയോഗിച്ചത്. സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം ഏകദേശം 1.3 കോടി രൂപയാണ് ഈ വീടിന് ചെലവായത്.
Project facts
Location- Channanikad, Kottayam
Plot- 10 cent
Area- 3100 Sq.ft
Owner- Vimal, Divya
Architect- Ruksana Najeeb
AIR Architecture Studio
8129761043