അകവും പുറവും അതിമനോഹരം: വീതി കുറഞ്ഞ പ്ലോട്ടിൽ ഒരുക്കിയ സൂപ്പർവീട്

Mail This Article
പെരുമ്പാവൂരിലാണ് നെജുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതികുറഞ്ഞ പ്ലോട്ടിൽ പിന്നിലേക്കിറക്കിയാണ് വീടൊരുക്കിയത്. സമീപം പഴയ വീട് സ്ഥിതിചെയ്യുന്നു. ഇതുമായി ആശയവിനിമയം ചെയ്യുംവിധമാണ് ട്രോപ്പിക്കൽ ശൈലിയിലൊരുക്കിയ പുതിയ വീടിന്റെ ഡിസൈൻ. ഫ്ലാറ്റ്+ സ്ലോപ് മേൽക്കൂരകളാണ് വീടിന്റെ ഭംഗി. കാർ പോർച്ചും സ്ലോപ് ഡിസൈനിൽ ഒരുക്കി. മുറ്റം ബേബി മെറ്റൽ വിരിച്ചു. വീതി കുറഞ്ഞ പ്ലോട്ടിൽ ഉണ്ടായിരുന്ന കിണർ സംരക്ഷിച്ചാണ് പുതിയ വീട് രൂപകൽപന ചെയ്തത്.

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

കോർട്യാർഡിൽ ഗ്രില്ലും ടഫൻഡ് ഗ്ലാസും ഇട്ട് മേൽക്കൂര സുരക്ഷിതമാക്കി. നിലത്ത് കോട്ട സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. ഇൻഡോർ ചെടികൾ ഇവിടം അലങ്കരിക്കുന്നു.

ലെതർ ഫിനിഷിലാണ് ഫോർമൽ ലിവിങ്ങിലെ ഇരിപ്പിടങ്ങൾ. വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്.
ഫാമിലി ലിവിങ്ങിൽ ലോഞ്ചർ സോഫ നൽകി. എതിർവശത്ത് ടൈൽ ക്ലാഡിങ് നൽകി ടിവി യൂണിറ്റ് ഹൈലൈറ്റ് ചെയ്തു.

8 പേർക്ക് ഉപയോഗിക്കാവുന്ന ഡൈനിങ് ടേബിളിന് മാർബിൾ ടോപ്പാണ്. സമീപം ഫ്ലൂട്ടഡ് പാനലിങ്ങും ടൈൽ ക്ലാഡിങ്ങും മിക്സ് ചെയ്ത് വാഷ് ഏരിയ ഹൈലൈറ്റ് ചെയ്തു. ഇവിടെ ഇറെഗുലർ ഷേപ്ഡ് മിറർ നൽകി.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

വിശാലതയാണ് അഞ്ചു കിടപ്പുമുറികളുടെയും സവിശേഷത. എല്ലാം വ്യത്യസ്‌ത കളർ തീമിൽ ഒരുക്കി. വാഡ്രോബ്, വർക് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ അനുബന്ധമായി ഒരുക്കി.

കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും വീടിന്റെ അന്തരീക്ഷത്തെ പ്രസാദാത്മകമാക്കുന്നു.
Project facts
Location- Perumbavoor
Plot- 50 cent
Area- 2900 Sq.ft
Owner- Neju, Reji
Architect- Rejna Hameed
Acube Architects+ Builders, Kochi
Y.C- 2024