നട്ടുച്ചയ്ക്കും ചൂടില്ല! M-ബ്രിക്കിൽ നിർമിച്ച പട്ടാളക്കാരന്റെ വീട്; വിഡിയോ
Mail This Article
കൊല്ലം ജില്ലയിലെ ചവറ കൊറ്റൻകുളങ്ങരയിൽ പത്തു സെന്റിൽ 1574 സ്ക്വയർ ഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറുമടക്കം 43 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ വീടിന്റെ വിശേഷങ്ങൾ കാണാം. സമകാലിക ശൈലിയിലുള്ള ഈ വീടു പൂർത്തിയാക്കാൻ ആകെ ചെലവായ തുക. ആർമി ഉദ്യോഗസ്ഥനായ ശ്രീരാജിന്റെയും കുടുംബത്തിന്റെയും വീടാണിത്.

വീടു നിർമിച്ചിരിക്കുന്നത് എം– ബ്രിക് അഥവാ മഡ് ബ്രിക് കൊണ്ടാണെന്നുള്ളതാണ് ഹൈലൈറ്റ്. സിമന്റു കട്ടകളെക്കാൾ ചൂടിനെ പ്രതിരോധിക്കുന്നു എന്നതാണ് M-ബ്രിക്കിന്റെ സവിശേഷത. അതിനാൽ വീടിനുള്ളിൽ താരതമ്യേന ചൂടു കുറവാണ്.

ഫ്ളാറ്റ് ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ. പുറംചുവരുകൾക്ക് വെള്ളനിറം നൽകി. വീടിനു മുകളിലേക്കു കയറുന്നതിനായി പുറത്തു നിന്ന് സ്റ്റെയറുമുണ്ട്. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് മുറികൾ നിർമിച്ച് വിപുലപ്പെടുത്താം.
തേക്കിൽ തീർത്ത പ്രധാനവാതിൽ കടന്ന് അകത്തേക്കു പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ബുദ്ധന്റെ പെയിന്റിങ്ങാണ്. ഇത് ലിവിങ്റൂമിനെ കൂടുതൽ മനോഹരമാക്കുന്നു. ലിവിങ്ങിൽ കസ്റ്റമൈസ്ഡ് L സീറ്റർ ലോഞ്ചർ സോഫയും കോഫി ടേബിളും ടിവി യൂണിറ്റും നൽകി. ജിപ്സം സീലിങ്ങും പ്രൊഫൈൽ ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.

ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്ക് പ്രൈവസി കിട്ടുന്നതിനായി സെമി പാർട്ടീഷൻ നൽകി. ഇവിടെ നിന്ന് ഒരു ഓപൺ ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ കിച്ചനും ഡൈനിങ്ങും വാഷ് ഏരിയയും ക്രമീകരിച്ചു. ഡൈനിങ്ങിൽ കസ്റ്റമൈസ്ഡ് ഡൈനിങ്ങ് ടേബിൾ നൽകി. ഇതിനോടു ചേർന്ന് വാഷ് ഏരിയയുമുണ്ട്.

ഓപൺ രീതിയിൽ ബ്രേക്ഫാസ്റ്റ് കൗണ്ടറോടു കൂടിയാണ് കയ്യൊതുക്കത്തിലുള്ള ചെറിയ കിച്ചൻ. മറൈൻ പ്ലൈ മൈക്ക ഫിനിഷിലാണ് കാബിനറ്റുകൾ. അനുബന്ധമായി വർക്ക് ഏരിയയുമുണ്ട്.

മൂന്നു ബെഡ്റൂമുകളാണ് വീടിനുള്ളത്. അറ്റാച്ച്ഡ് ബാത്റൂമും വാഡ്രോബ്സും അത്യാവശ്യം സൗകര്യങ്ങളും നൽകി ലളിതമായ രീതിയിലാണ് ബെഡ്റൂമുകളെല്ലാം ഒരുക്കിയിരിക്കുന്നത്.

Project facts
Location- Chavara
Area- 1574 Sq.ft
Owner- Sreeraj
Design- Shyamkumar
SR Associates
62359 65555
Budget- 43 Lakhs