Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താജ്മഹലിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഫെയ്‌സ്പായ്ക്ക് ട്രീറ്റ്മെന്റ്!

taj mahal clay treatment ചർമ സൗന്ദര്യക്കൂട്ടുകളിൽ പേരുകേട്ട 'മുൾട്ടാണി മിട്ടി' എന്ന പ്രത്യേകതരം കളിമണ്ണാണു താജിന്റെയും ഭിത്തികളിൽ തേച്ചുപിടിപ്പിക്കുന്നത്.

നിറം മങ്ങുന്ന താജ്മഹലിനെ രക്ഷിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മണ്ണു ചികിത്സ തുടങ്ങി. ചർമ സൗന്ദര്യക്കൂട്ടുകളിൽ പേരുകേട്ട 'മുൾട്ടാണി മിട്ടി' എന്ന പ്രത്യേകതരം കളിമണ്ണാണു താജിന്റെയും ഭിത്തികളിൽ തേച്ചുപിടിപ്പിക്കുന്നത്. നേരത്തെ 1994, 2001, 2008 എന്നീ വർഷങ്ങളിലും താജ്മഹൽ സൗന്ദര്യചികിത്സയ്ക്ക് വിധേയമായിരുന്നു. 2 മില്ലിമീറ്റർ കനത്തിലാണ് മാർബിളിൽ മണ്ണു തേച്ചു പിടിപ്പിക്കുക. ഏതാണ്ട് 10.4 ലക്ഷം രൂപയാണ് ചെലവ്. 

save-taj-mahal

യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽപ്പെട്ട സംരക്ഷിത സ്മാരകം കൂടിയാണ് താജ്മഹൽ. നിർമാണവിസ്മയത്തിനു സമീപമുള്ള വ്യവസായശാലകളിലെയും എണ്ണശുദ്ധീകരണശാലകളിലെയും പുകയാണ് താജ്മഹലിന്റെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുന്നത്.

 കനത്ത പുക താജിനു ഭീഷണിയായതിനെ തുടർന്നു പുരാവസ്തു വകുപ്പ് ഫാക്ടറികൾ പൂട്ടിച്ചിരുന്നു. ആറു മാസമാണ് ചികിത്സാ കാലാവധി. എന്നാൽ ഈ കാലയളവിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്നാണ് വാർത്ത.