Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു അന്യഗ്രഹപേടകമല്ല? പിന്നെയോ..

artic-home-vehicle ഒറ്റനോട്ടത്തിൽ ഏതോ അന്യഗ്രഹപേടകം ലാൻഡ് ചെയ്തതുപോലെയിരിക്കും. പക്ഷേ ഇതൊരു വീടാണ്. തെന്നി നടക്കും വീട്.

നിരവധി സഞ്ചാരികളെ ആർട്ടിക് പ്രദേശത്തേക്ക് ആകർഷിക്കുന്ന ഒരു പ്രതിഭാസമാണ് അറോറ ബോറിയാലിസ്. ചുവപ്പും പച്ചയും ഇടകലർന്ന വ്യത്യസ്ത ആകൃതിയിലുളള പ്രഭാവലയം ആകാശത്ത് പ്രത്യക്ഷപ്പെടുന്നതാണ് സംഭവം. ഈ പ്രകാശവിസ്മയം ആസ്വദിക്കാനായി ആർട്ടിക് ഫിൻലൻഡിൽ അടുത്തിടെ ഒരു മൊബൈൽ വീട് തുറന്നു. ഹിമപ്രദേശങ്ങളിൽ മഞ്ഞിൽ കൂടി തെന്നി നീങ്ങാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്ലെഡ്. ഇതിലാണ് ഈ വീട് ഉറപ്പിച്ചിരിക്കുന്നത്. വൈകുന്നേരം ആറു മണിക്കാണ് സഞ്ചാരികളെ സ്നോമൊബൈൽ എന്ന ചലിക്കുന്ന വീട് യാത്ര പുറപ്പെടുന്നത്.

arora-boriyalis-home

എട്ടടി വീതിയും 15 അടി നീളവും 7 അടി ഉയരവുമുണ്ട് ഈ ചെറുവീടിന്. രണ്ടു പേർക്ക് താമസിക്കാം. ഉള്ളിൽ അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു കിടക്ക, ചെറിയ ടേബിൾ, ഗ്യാസ് ഹീറ്റർ, ടോയ്‌ലറ്റ് എന്നിവയാണത്. പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ സുതാര്യമായ ചില്ലുകൊണ്ടാണ് പുറംഭിത്തികൾ നിർമിച്ചത്. വീടിനകം ചുവന്ന എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

artic-home-inside

1600 പൗണ്ടാണ് ഈ ചെറുവീട്ടിൽ നാലുദിവസം താമസിച്ചു കാഴ്ചകൾ കാണാനുള്ള വാടക. ഓഫ് ദി മാപ് ട്രാവൽ എന്ന ടൂർ ഏജൻസിയാണ് ഈ വ്യത്യസ്തമായ സംരംഭം തുടങ്ങിയത്.