Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ കള്ളൻ കയറുമെന്നു പേടിക്കേണ്ട, വീടും ഒപ്പം പോരും!

bus-home-daniel 11000 പൗണ്ടാണ് ബസിനെ മാറ്റിയെടുക്കാൻ ചെലവായത്. അതായത് നമ്മുടെ ഏകദേശം പത്തുലക്ഷം രൂപ!

'ഈ പറക്കും തളിക' സിനിമയിലെ താമരാക്ഷൻപിള്ള ബസിനെ ഓർമയില്ലേ? അമേരിക്കക്കാരനായ ഡാനിയൽ ബോണ്ടും ഭാര്യ സ്റ്റേസിയും ഈ സിനിമ കണ്ടുകാണുമോ? കാരണം അതുപോലെ കട്ടപ്പുറത്തിരുന്ന ഒരു ബസിനെ നാലു മാസങ്ങൾ കൊണ്ട് ഭഗീരഥ പ്രയത്നം ചെയ്ത് ഇരുവരും സഞ്ചരിക്കുന്ന വീടാക്കി മാറ്റി. 

daniel-stacy

ഇലക്ട്രീഷ്യനായ ഡാനിയലിന് തന്റെ ചെറിയ വരുമാനം കൊണ്ട് സ്വന്തമായി ഒരു വീട് മേടിക്കുക അസാധ്യമായി തോന്നി. സ്വയംതൊഴിൽ ചെയ്യുന്നതുകൊണ്ട് ബാങ്കിൽ നിന്നും വായ്പകളും ലഭിച്ചില്ല. അപ്പോഴാണ് യാദൃശ്ചികമായി ഒരു പഴയ ബസ് വിൽക്കാനുണ്ട് എന്ന പത്രവാർത്ത ശ്രദ്ധയിൽ പെട്ടത്. ഡാനിയലിന്റെ തലയിൽ ഒരു ബൾബ് കത്തി. എന്തുകൊണ്ട് ബസ് മേടിച്ചു വീടാക്കി മാറ്റിക്കൂടാ? അങ്ങനെ ബസ് മേടിച്ചു. അകത്തെ സീറ്റുകൾ എല്ലാം അഴിച്ചുമാറ്റി. ബോർഡുകൾ ഉപയോഗിച്ച് മുറികൾ വേർതിരിച്ചു.  

bus-interior

അടുക്കള, ടിവി ലോഞ്ച്, ബാർ കൗണ്ടർ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ഇവിടെ ഒരുക്കിയത്.

bus-home-living

അടുക്കളയിൽ സ്ററൗ, ഫ്രിഡ്ജ്, കുക്കർ തുടങ്ങി ഒട്ടുമിക്ക സാമഗ്രികളും ഹാജർവച്ചിരിക്കുന്നു.

bus-home-kitchen

220 ലിറ്ററിന്റെ വാട്ടർ റാങ്കും മുകളിൽ നൽകിയിട്ടുണ്ട്. ഇൻവെർട്ടറിലാണ് അകത്തെ ഊർജവിനിമയങ്ങൾ നടക്കുന്നത്. കൂടാതെ നേരിട്ട് പുറത്തെ വൈദ്യുതി ലൈനുകളുമായി ബന്ധിപ്പിക്കാനും സാധിക്കും. ഇരുവരും ഇപ്പോൾ യാത്രയോട് യാത്രയാണ്. വിശ്രമിക്കണമെങ്കിൽ ഏതെങ്കിലും റോഡ് സൈഡിൽ വണ്ടിയൊതുക്കും.

bus-home-bed

11000 പൗണ്ടാണ് ബസിനെ മാറ്റിയെടുക്കാൻ ചെലവായത്. അതായത് നമ്മുടെ ഏകദേശം പത്തുലക്ഷം രൂപ! എങ്കിലും ഇപ്പോൾ കുറഞ്ഞത് 20000 പൗണ്ടിന്റെയെങ്കിലും മൂല്യം ബസ് വീടിനുണ്ടെന്നാണ് ഡാനിയൽ പറയുന്നത്. ഡാനിയലിന്റെ അടുത്ത സ്വപ്നവും വ്യത്യസ്തമാണ്. സ്വന്തമായി കുറച്ചു സ്ഥലം മേടിച്ച് അവിടെ ഒരു ബാർ തുടങ്ങണം. അതും ഒരു ബസിനകത്തു തന്നെ...