Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കെട്ടിടം നിർമിച്ച് വിദ്യാർഥികൾ

plastic-home ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ വിദ്യാർഥികൾ നിർമിച്ച കെട്ടിടം.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടം നിർമിച്ച് പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ വിദ്യാർഥികൾ. 

പ്ലാസ്റ്റിക് പുനരുപയോഗത്തിനു വഴിതേടിയ വിദ്യാർഥികൾ അവസാന വർഷ പ്രോജക്ടായി പ്ലാസ്റ്റിക് കുപ്പികൾകൊണ്ടൊരു മീറ്റിങ് കോർണർ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. 

മണ്ണും വെള്ളവും നിറച്ച 1500 കുപ്പികൾ വീതമാണ് മീറ്റിങ് കോർണർ കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അലക്സ് പി. ജോസ്, ആൽവിൻ സെബാസ്റ്റ്യൻ, ലിനി ആൻ തോമസ്, ഷിനു മറിയം തോമസ്, റമീസ് റഫീഫ് എന്നീ വിദ്യാർഥികൾ ചേർന്നാണു വീടു നിർമിച്ചത്. സിവിൽ വിഭാഗം മേധാവി ഡോ. നിവിൻ ഫിലിപ്, അധ്യാപിക ബോബിന ജോർജ് എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗത്തിന് പദ്ധതി മാതൃകയാണെന്നു പ്രിൻസിപ്പൽ ഡോ. സി. പ്രദീപ് പറഞ്ഞു.