sections
MORE

ശിരസ്സുയർത്തി രാജ്യം; അറിയാം ചെങ്കോട്ടയുടെ കഥ

red-fort-i-day
SHARE

സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും വരുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്രസ്മാരകങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ചെങ്കോട്ട. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി തലയുയർത്തി നിൽക്കുന്ന ഈ കോട്ടയ്ക്ക് പറയാൻ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 

red-fort-ind-day

മുഗൾ ഭരണകാലത്ത് ഭരണാധികാരിയായിരുന്ന ഷാജഹാൻ പണി കഴിപ്പിച്ചതാണ് ചെങ്കോട്ട. ചുവപ്പ് കോട്ട എന്നാണ് ഇത് യഥാർഥത്തിൽ അറിയപ്പെടുന്നത്. അതിന്റെ കാരണം ഇത് പണിതുയർത്തിയിരിക്കുന്നത് ചുവന്ന കല്ലിൽ ആണ് എന്നത് തന്നെയാണ്. കില ഇ മുഅല്ല എന്നാണ് ഉറുദു ഭാഷയിൽ ഷാജഹാൻ ഇതിനു പേരിട്ടത്.

x-default

ആരെയും ആകർഷിക്കുന്ന രൂപഭംഗി തന്നെയാണ് ചെങ്കോട്ടയുടെ പ്രധാന പ്രത്യേകത. രണ്ടര കിലോമീറ്റർ വിസ്തൃതിയിൽ ആണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ കിഴക്ക് വശത്ത് കൂടി യമുന നദി ഒഴുകുന്നു. വശ്യസുന്ദരമായ ഒരു ഭംഗിയാണ് ഈ പ്രദേശത്തിന് ഉള്ളത്. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം.

മുഗൾ ഭരണകാലത്തെ ശില്പികളുടെ കലാചാതുരി വളരെ വ്യക്തമായിത്തന്നെ ഇവിടെ കാണാൻ സാധിക്കും. മുഗൾകാലഘട്ടത്തിലെ പ്രധാനപ്പെട്ട രാജമന്ദിരങ്ങൾ നമുക്ക് ഇവിടെ കാണാനായി സാധിക്കും. ഒരു പ്രത്യേക ആകൃതിയിലാണ് അവയുടെ നിർമിതി. ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ തുടങ്ങിയ കെട്ടിടങ്ങൾ കോട്ടയുടെ വടക്ക് വശത്തായി നിലകൊള്ളുന്നു.

naubatkhana-red-fort

പുറംഭിത്തികളും ചുവരുകളുമെല്ലാം ചുവന്ന മണൽക്കല്ലുകൾ കൊണ്ട് നിർമിച്ചവയാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവയുടെ രൂപഭംഗിക്ക് കോട്ടം തട്ടിയിട്ടില്ല എന്നതുതന്നെ നിർമാണ ചാതുരിയുടെ നേർസാക്ഷ്യമാണ്. ഈ കെട്ടിടങ്ങൾക്കു അടിയിലൂടെ ഒരു നീർച്ചാലും ഒഴുകുന്നുണ്ട്. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാൽ അറിയപ്പെടുന്നത്. വടക്കുഭാഗത്ത് കാണാൻ കഴിയുന്ന മന്ദിരങ്ങളിൽ പലതും വെണ്ണക്കല്ലിൽ തീർത്തവയാണ്. ഈ ഭാഗത്ത് കൂടി കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിച്ചാൽ ബൃഹത്തായ ഒരു പൂന്തോട്ടം കാണാം. ഹയാത്ത് ഭക്ഷ എന്നാണ് അതിന്റെ പേര്.

diwan-i-khas

ചുവന്ന മണൽ കല്ലുകൾ കൊണ്ട് തീർത്ത പ്രധാന ഗേറ്റ് മറ്റൊരു ആകർഷണമാണ്. നിരവധി ഗോപുരങ്ങളും ഈ ഭാഗത്തായി നമുക്ക് കാണാൻ കഴിയും. കോട്ടയുടെ താഴികക്കുടങ്ങൾ പ്രത്യേക ഭംഗിയുള്ളവയാണ്. പ്രധാന ഗേറ്റ് ആയ ലാഹോറിയുടെ മൂന്നാം നിലയിൽ വച്ചാണ് പതാകയുയർത്തൽ നടക്കുന്നത്. ഗേറ്റിനകവശത്ത് നീളത്തിൽ ചെറിയ വാണിജ്യ കേന്ദ്രങ്ങൾ കാണാം. ഛത്ത ചൗക്ക് എന്നാണ് ഇതിന്റെ പേര്. സംഗീത ക്‌ളാസുകൾ നടക്കുന്ന നോബത്ഖാന, ചക്രവർത്തി സാധാരണ ജനങ്ങളുമായി സംവദിക്കുന്ന ദിവാൻ-ഇ ആം, രാജകീയ മന്ദിരങ്ങളുടെ നിരയായ നഹർ-ഇ ബിഹിഷ്ട് എന്നിവയും ചെങ്കോട്ടയുടെ പ്രത്യേകതയാണ്.

Red Fort
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA