sections
MORE

വാഹനം വീടാക്കിയത് കണ്ടിട്ടുണ്ട്; ഇതുവേറെ ലെവൽ!

caravan-inside
SHARE

ജർമനിയിലെ ബർലിനിൽ കടംകയറി പൂട്ടിപ്പോയ ഒരു വാക്വം ക്ളീനർ ഫാക്ടറി ഉടമസ്ഥർ ബിസിനസ് ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ബർലിനിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഒരു ഹോട്ടൽ തുടങ്ങാം എന്നവർ തീരുമാനിച്ചു. സഞ്ചാരികളെ എങ്ങനെ ആകർഷിക്കും എന്നു ചിന്തിച്ച അവരുടെ തലയിൽ അവസാനം ഒരു ബൾബ് മിന്നി. 

caravan-hotels

സ്വന്തം വാഹനംതന്നെ വീടാക്കി സഞ്ചരിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ പിന്നെ ഒരു കെട്ടിടത്തിനകത്തു ഒരു കാരവനിൽ യാത്ര പോകുന്ന ഫീൽ കൊടുത്താലോ? സാമ്പ്രദായിക ഹോട്ടൽ മുറികൾക്ക് പകരം അവർ 12 കാരവനുകൾ ഡിസൈൻ ചെയ്ത് ഫാക്ടറിക്കുള്ളിൽ നിരത്തിവച്ചു. അങ്ങനെ പഴയ ഫാക്ടറി ന്യൂജെൻ ഹോട്ടലായി മാറി. വിവിധ ഡിസൈനർമാരാണ് ഓരോ കാരവനുകളും രൂപകൽപന ചെയ്തിരിക്കുന്നത്.  തുറസായ സ്ഥലത്തു ക്യാംപ് ചെയ്യുന്ന പ്രതീതി ലഭിക്കുന്ന വിധമാണ് ഫാക്ടറിയുടെ ഇന്റീരിയർ മാറ്റിയെടുത്തത്.

caravan-hotel

രണ്ടു പേർക്ക് സുഖമായി കാരവനുള്ളിൽ താമസിക്കാം. ചില കാരവനുകളുടെ പുറത്ത് ബാൽക്കണി പോലെ സിറ്റിങ് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. ചൂടുകാലത്തും ശൈത്യകാലത്തും 20 ഡിഗ്രി താപനില ഇവിടെ നിലനിർത്തിയിരിക്കുന്നു. പരമ്പരാഗത ജർമൻ മാതൃകയിലുള്ള കുടിലുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈഫൈ സൗകര്യവുമുണ്ട്. ഏകദേശം 70 യൂറോയ്ക്ക് (6000 ഇന്ത്യൻ രൂപ) ഒരുരാത്രി ഈ കാരവനുകൾക്കുള്ളിൽ സുഖമായി താമസിക്കാം. 

caravan-hut

മടുപ്പിക്കുന്ന ഹോട്ടൽ റൂമുകൾക്കു പകരം വ്യത്യസ്തമായ താമസം പ്രദാനം ചെയ്യുന്നു എന്നതാണ് ഹോട്ടൽ അധികൃതരുടെ അവകാശവാദം. ഏതായാലും ഇവിടേക്ക് സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടുണ്ടെന്നാണ് വാർത്ത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA