ആ വലിഞ്ഞുകയറ്റം വൈറലായി! അമ്പരപ്പിക്കുന്ന വിഡിയോ

alain-climb-building
SHARE

സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ഇൗ ചിലന്തി മനുഷ്യൻ. 754 അടി ഉയരമുള്ള കെട്ടിടത്തിൽ കയറുപോലുമില്ലാതെ വലി‍‍ഞ്ഞു കയറുന്ന ഇൗ  56കാരന്റെ വിഡിയോ ഒട്ടേറെ പേർ അമ്പരപ്പോടെയാണ് പങ്കുവയ്ക്കുന്നത്. ഫ്രഞ്ച് സ്പൈഡർമാൻ എന്ന് അറിയപ്പെടുന്ന അലെയ്ൻ റോബർട്ടാണ് ഇൗ സാഹസികൻ. പ്രകടനംകൊണ്ടു കാണികളെ അമ്പരപ്പിച്ചെങ്കിലും ഇൗ അതിസാഹസികനെ പൊലീസ് പിന്നാലെ അറസ്റ്റ് ചെയ്തു. 

ലണ്ടനിലെ സേല്‍സ്ഫോഴ്സ് ടവറിന്റെ (ഹെറോണ്‍ ടവര്‍) മുകളിലേക്കാണ് ഫ്രഞ്ച് സ്പൈഡര്‍മാന്‍ കയറിയത്. 50 മിനിറ്റിൽ കെട്ടിടത്തിന്റെ മുകൾനിലയിലെത്തിയ അലെയ്ന്റെ പ്രകടനം കാണാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഇവർ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലും തരംഗമായി. ഇതുവരെ 150ൽ അധികം കെട്ടിടങ്ങള്‍ അലെയ്ന് മുൻപിൽ കീഴടങ്ങി. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സാക്ഷാൽ ഖുർജ് ഖലീഫയും ഇക്കൂട്ടത്തിൽപ്പെടുന്നു. 

കെട്ടിടം കീഴടക്കി താഴെയെത്തിയ അലെയ്നെ അറസ്റ്റു ചെയ്യാൻ പൊലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും അനുമതി നേടാതെയും പ്രകടനം നടത്തിയതിനായിരുന്നു അറസ്റ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA