ADVERTISEMENT
jef-bozos-home-hall

ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യമാണിന്ന് ആമസോണ്‍. 1994 ല്‍ സിയാറ്റിലിലെ വെസ്റ്റ് ബെല്ലുവി എന്ന സ്ഥലത്താണ് ജെഫ് ബെസോസ് ആമസോണ്‍ ആരംഭിക്കുന്നത്. വാടകയ്ക്ക് എടുത്ത ഒരു മൂന്നുമുറി വീട്ടിലായിരുന്നു എളിയ തുടക്കം. എന്നാല്‍ അധികകാലം ജെഫ് അവിടെ ആമസോണിനെ തളച്ചിട്ടില്ല. കമ്പനി മാസങ്ങള്‍ക്കകം വളര്‍ന്നു തുടങ്ങിയതോടെ ആമസോണ്‍ വലിയ കെട്ടിടങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചു. ഇന്ന് വാഷിംഗ്‌ടണില്‍ പത്തുമില്യന്‍ ഡോളര്‍ വില മതിക്കുന്ന 29,000 ചതുരശ്രയടി വിസ്തൃതിയുള്ള വീട്ടിലാണ് ജെഫ് കഴിയുന്നത്‌. 

jef-bozos-home-bed

സിയാറ്റിലിലെ വീട്ടിലെ ഒരു ഗരാജിൽ ആണ് ആമസോണ്‍ പിറവിയെടുത്തത്. 1994 ലാണ് ജെഫും മുന്‍ഭാര്യയായിരുന്ന മക്കെന്‍സിയും ചേർന്ന് ആ ഒരുനില വീട് വാടകയ്ക്കെടുത്തത്. മാസങ്ങള്‍ക്കകം ഇവര്‍ സോളോയിലെ മറ്റൊരു കെട്ടിടത്തിലേക്ക് കമ്പനി മാറ്റി. എങ്കിലും ആമസോണ്‍ ജനനമെടുത്ത സ്ഥലം എന്ന നിലയിലാണ് ഇന്ന് ഈ വീട് അറിയപ്പെടുന്നത്. ഇന്ന് സിയാറ്റിലില്‍ മാത്രം ആമസോണിന്  40 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

jef-bozos-home-kitchen

സിയാറ്റിലിലെ  1,540 ചതുരശ്രയടി വീട് പിന്നീട്  2001ല്‍ പുതുക്കി പണിതിരുന്നു. ഇന്നും ആ ഗരാജിനെ 'ചരിത്രത്തിന്റെ ഭാഗം' എന്നാണു വിശേഷിപ്പിക്കുന്നത്. 1993 ലാണ് ജെഫ് തന്റെ സ്വപ്നപദ്ധതിക്ക് വേണ്ടി ന്യൂയോര്‍ക്ക്‌ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചത്. ' ദി എവെരിതിങ് സ്റ്റോര്‍ ' എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ്.  

132 ബില്യന്‍ ഡോളര്‍ ആണ് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി. ലോകമെമ്പാടും കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ ആണ് ജെഫിന്റെ പേരില്‍ ഇന്നുള്ളത്. എല്ലാത്തിനും തുടക്കമിട്ടതോ സിയാറ്റിലിലെ ആ ചെറിയ ഗരാജിൽ ആരംഭിച്ച ആമസോണ്‍ എന്ന ആശയവും. ജെഫും ഭാര്യയും വേർപിരിഞ്ഞതിനെ തുടർന്ന് പഴയ വീട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. 1.5 മില്യൺ ഡോളറാണ് നിശ്‌ചയിച്ചിരിക്കുന്ന വിപണിമൂല്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com