ADVERTISEMENT
underwater-restaurant-outside

കടലിനുള്ളിലേക്ക് ഇറക്കിവച്ചൊരു കോണ്‍ക്രീറ്റ് ട്യൂബു പോലെയാണ് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാൽ ഇതൊരു ഹോട്ടലാണ്. നോര്‍വെയുടെ തെക്ക് പടിഞ്ഞാറന്‍ നഗരത്തിലാണ് 'അണ്ടര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ റസ്റ്ററന്റ് ആരംഭിച്ചത്. യൂറോപ്പിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റസ്റ്ററന്റ് ആണിത്. നോര്‍വെയിലെ പ്രശസ്തമായ സ്നോഹെട്ട എന്ന ആർക്കിടെക്ചറൽ ഫേം ആണ് ഇതിന്റെ നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ചത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെപ്റ്റംബര്‍ പതിനൊന്നു സ്മാരകം നിര്‍മ്മിച്ചതും ഇവരാണ്. 

ocean-hotel

ഒരു വലിയ അക്വേറിയത്തിലേക്കു നോക്കുന്ന പോലെയാണ് ഈ റസ്റ്ററന്റിനുള്ളിലൂടെ പുറത്തേക്ക് നോക്കിയാല്‍ തോന്നുക. നാല്പതു പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു ഗസ്റ്റ് ഹാള്‍ കൂടിയുണ്ട് ഇവിടെ. കടലിലേക്ക് അഭിമുഖീകരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഹാളിന്റെ പ്രത്യേകത ഭീമാകാരമായ വലിയ ഗ്ലാസ്‌ ജനലുകളാണ്. കടലിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു ഇവിടിരുന്ന്‌ അതിഥികള്‍ക്ക് ആഹാരം കഴിക്കാം, ചര്‍ച്ചകള്‍ നടത്താം. 

underwater-restaurant

കടലിനു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന റസ്റ്ററന്റിന്റെ ഭാഗത്തായുള്ള വലിയ ജനലുകളിലൂടെ ഉള്ളിലേക്ക് സൂര്യപ്രകാശം എത്തുന്ന തരത്തിലാണ് നിര്‍മ്മാണം. പതിനെട്ടു കോഴ്സ് മീലാണ് അഥിതികള്‍ക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്. നോര്‍വെ കറന്‍സിയായ 3,700 ക്രോണ്‍ ആണ് ഇതിന്റെ ചാര്‍ജ്. 

ഉദ്ഘാടനം കഴിഞ്ഞെങ്കിലും അതിഥികള്‍ക്ക് ഏപ്രില്‍ ആദ്യവാരത്തോടെ മാത്രമേ റസ്റ്ററന്റ് തുറന്നു കൊടുക്കുകയുള്ളൂ. ഇതിനകം ഏഴായിരം ആളുകളാണ് ഇവിടെ അത്താഴം കഴിക്കാന്‍ ബുക്ക്‌ ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com