ADVERTISEMENT
america-flat

ആഡംബരവീടുകൾ വാങ്ങിക്കൂട്ടുന്ന കാര്യത്തിൽ ബിസിനസുകാരനും കോടീശ്വരനുമായ കെൻ ഗ്രിഫിനു ആരോ കൈവിഷം നൽകിയിട്ടുണ്ടെന്ന് തോന്നുന്നു. അമേരിക്കയിൽ നിരവധി ആഡംബര ഫ്ലാറ്റുകളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്ലകളും ഇദ്ദേഹത്തിനുണ്ട്. 238 മില്യൺ ഡോളറിനാണ് അടുത്തിടെ 220 സെൻട്രൽ പാർക്ക് എന്നറിയപ്പെടുന്ന ഭവനസമുച്ചയം കെൻ അടുത്തിടെ സ്വന്തമാക്കിയത്. അതായത് ഏകദേശം 1650 കോടിയോളം രൂപ. പക്ഷേ കെൻ അറിഞ്ഞുകാണില്ല, വീടുകളുടെ കാര്യത്തിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വാങ്ങലുകളിൽ ഒന്നാകും അതെന്ന്. അമേരിക്കയിൽ ഒരു വ്യക്തി വീടുവാങ്ങാനായി ചെലവഴിച്ച ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണത്രെ ഇത്.

79 നിലകളിലായി 953 അടി ഉയരമുള്ള പെന്റ്ഹൗസാണിത്. 24000 ചതുരശ്രയടിയാണ് വിസ്തീർണം. 116 അപ്പാർട്മെന്റുകൾ ഉണ്ട്. ലോബി, സ്വിമ്മിങ് പൂൾ, ലൗഞ്ച്, ഗരാജ്, പാർട്ടി ഹാൾ അടക്കം സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളാണത്രെ ഇവിടെ ഒരുക്കിയിരിക്കുന്നത്.  ഹോങ്കോങ്ങിൽ ഒരു വസതി 361 മില്യൺ ഡോളറിനു വിറ്റതാണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭവനവിൽപന. മയാമിയിൽ 60 മില്യൺ ഡോളർ ചെലവഴിച്ച് ആഡംബര ഭവനസമുച്ചയം വാങ്ങിയതിന്റെ റെക്കോർഡും കെന്നിന്റെ കീശയിൽ ഭദ്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com