ADVERTISEMENT
harry-megan

ബ്രിട്ടന്‍ രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരിയും ഭാര്യ മേഗനും വാർത്തകളിലെ താരമാണ്. കഴിഞ്ഞ മേയ് മാസത്തിലാണ്
ഇരുവരും വിവാഹിതരായത്. വിവാഹശേഷം ദമ്പതികള്‍ കെനിങ്ടണ്‍ പാലസിലായിരുന്നു താമസം ആരംഭിച്ചത്. ഏറെ വൈകാതെ മേഗന്‍ ഗര്‍ഭിണിയുമായി. ഇപ്പോള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കും മുന്‍പ് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ് ഹാരിയും മേഗനും. 

Frogmore-house

വിൻഡ്സറിലെ ഫ്രോഗ്‍മോർ കോട്ടേജ് ഇനി മുതല്‍ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും വസതിയാകും. ഔദ്യോഗിക വസതിയുടെ ആഡംബരങ്ങൾ വേണ്ടെന്നുവച്ച് താരതമ്യേന കുറഞ്ഞ സൗകര്യങ്ങളുള്ള കോട്ടേജിലേക്ക് താമസം മാറാനുള്ള ദമ്പതികളുടെ തീരുമാനം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രശസ്ത മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാം ആണ് ഫ്രോഗ്‍മോർ കോട്ടേജിന്റെ ഇന്റീരിയർ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മേഗന്റെ കൂടി താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കോട്ടേജ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്. 27 കോടി മുടക്കിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുന്നതത്രെ.

frogmore-cottage

35 ഏക്കർ പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന 10 കിടപ്പുമുറികളുള്ള ഫ്രോഗ്‍മോർ കോട്ടേജ്. ഇതിനു സമീപമാണ് വിക്ടോറിയ രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ട് രാജകുമാരന്റെയും ശവകുടീരം. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ വിൻസർ കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ഫ്രോഗ്‍മോർ കോട്ടേജ്. ആറുമാസത്തോളമായി നവീകരണം നടക്കുകയായിരുന്നു. കൊട്ടാരത്തിലെ ഉന്നത ജോലിക്കാർ ഒരുകാലത്ത് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

ഇപ്പോള്‍ നവീകരണം നടത്തിയത് സുരക്ഷയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കിയാണ്‌. 1680 ല്‍ പണികഴിപ്പിച്ച ഫ്രോഗ്മോര്‍ കോട്ടേജില്‍ പുതിയതായി യോഗാ സ്റ്റുഡിയോയും സ്പായും നഴ്സറിയും ഒരുക്കിയിട്ടുണ്ട്. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിചാരകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും  വേണ്ടിയുള്ള പ്രത്യേകം മുറികളും ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. എന്തായാലും ഹാരി രാജകുമാരനും പത്നിയും ഇവിടേക്ക് താമസത്തിനെത്തുന്നത് കാത്തിരിക്കുകയാണ് പാപ്പരാസികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com