ADVERTISEMENT

ഒരു വലിയ ഫിഷ്‌ ടാങ്കിനുള്ളില്‍ ഒരു ടോയ്‌ലറ്റ്! കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്താ കഥയെന്നു തോന്നുന്നുണ്ടോ? എങ്കില്‍ സംഗതി സത്യമാണ്. ജപ്പാനിലെ അകാൻഷിയിലുള്ള ഹിപോപ്പോ പപ്പാ കഫെയിലാണ് ഇത്തരമൊരു വെറൈറ്റി ടോയ്‌ലറ്റ് ഉള്ളത്. വലിയൊരു അക്വേറിയത്താല്‍ ചുറ്റപ്പെട്ടതാണ് ഈ ടോയ്‌ലറ്റ്. വെറുമൊരു അക്വേറിയമല്ല, ഒന്നൊന്നര അക്വേറിയം തന്നെയാണിത്. വിലയേറിയ അലങ്കാരമത്സ്യങ്ങള്‍ മുതല്‍ ഒരു ഭീമന്‍ ആമ വരെയുണ്ട് ഇതിനുള്ളിൽ. ഏകദേശം 200,000 ഡോളര്‍ ചെലവാക്കിയാണ് കഫെ ഉടമ ഇത് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കഫെ ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ഈ പുത്തന്‍ ടോയിലറ്റിന്റെ പേരിലാണ്. ഇപ്പോൾ ഇവിടെ എത്തുന്ന ആളുകളില്‍ ഏറിയ പങ്കിനും  ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഇവിടുത്തെ ടോയ്‌ലറ്റില്‍ കാഴ്ചകൾ ആസ്വദിക്കാനാണ് 

താൽപര്യം. എന്നാല്‍ ഇത്രയും വലിയ മത്സ്യങ്ങളെയും ആമയെയുമൊക്കെ കണ്ടു കൊണ്ട് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ഭയം തോന്നാറുണ്ട് എന്ന് ചില അനുഭവസ്ഥര്‍ പറയുന്നു. 

 

ലോകത്തിലെ ഏറ്റവും ഹൈടെക് ബാത്റൂം ഉപയോഗിക്കുന്നവരില്‍ മുന്‍പിലാണ് ജപ്പാൻകാർ. ഓട്ടോഷട്ടിങ് ലിഡ് മുതല്‍ മസ്സാജ് ഫങ്ഷന്‍ വരെയുള്ള ടോയ്‌ലറ്റുകള്‍ ജപ്പാനില്‍ സര്‍വ്വസാധാരണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com