ADVERTISEMENT

വീടുകള്‍ക്ക് എത്ര കൂടുതല്‍ വലിപ്പമുണ്ടാകുമോ അത്രയും നന്നെന്നു കരുതുന്നവര്‍ ഈ ഇത്തിരികുഞ്ഞന്‍ വീടൊന്നു കണ്ടുനോക്കൂ. വെറും ഒരു ചതുരശ്രയടിയാണ് ഈ വീടിന്റെ വലിപ്പം. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ചെറിയ വീടെന്നു ഇതിനെ വിളിക്കാം. ഇഷ്ടമുള്ളപ്പോള്‍ എവിടേക്ക് വേണമെങ്കിലും ഈ വീട് എടുത്തുകൊണ്ടുപോകാം എന്നതും പ്രത്യേകതയാണ് .

smallest-house-one-sqm-van

ബെർലിനിലെ പ്രശസ്ത ആർക്കിടെക്ട് വാന്‍ ബോ ലീ മെന്റ്സല്‍ ആണ് ഈ കുഞ്ഞന്‍ വീടിന്റെ ശിൽപി. ഈ DIY (Do It Yourself) ടൈപ്പ് വീട് നിര്‍മ്മിച്ചിരിക്കുന്നത് തടിയിലാണ്. ഒരു ബുക്ക്‌ വായിക്കാനോ, ഒന്നിരിക്കാനോ അല്ലെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനോ ഒക്കെ ഈ കുഞ്ഞന്‍ വീട്ടില്‍ സൗകര്യമുണ്ട്. അല്ലാതെ കിടക്കാം എന്ന് കരുതിയാല്‍ തെറ്റി. അതിനൊന്നും ഇതിലിടമില്ല. പക്ഷേ ഒരു വീടിനുള്ളില്‍ നിങ്ങളുടെ സ്വകാര്യസ്ഥലം പോലെ ഇവിടം ഉപയോഗിക്കാം.

smallest-house-one-sqm

വെര്‍ട്ടിക്കലായോ ഹോറിസോണ്ടലായോ ഈ വീട് ഉപയോഗിക്കാം. ഒരു ചെറിയ ജനലും ലോക്ക് ചെയ്യാവുന്ന ഒരു കുഞ്ഞന്‍ വാതിലും ഈ വീട്ടിലുണ്ട്. വേണേല്‍ ഒരു കസേരയിട്ട് ഉള്ളിലിരിക്കാം.

one-sqm-house

ദീര്‍ഘകാലം ജീവിതത്തില്‍ അഭയാര്‍ഥിയായി കഴിഞ്ഞിട്ടുള്ള ആളാണ് വാന്‍ ബോ ലീ മെന്റ്സല്‍. ആ ഓർമയ്ക്കാണ് അദ്ദേഹം ഈ കുഞ്ഞന്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ഇഷ്ടത്തിനു ഇഷ്ടമുള്ള ഇടത്തേക്ക് എങ്ങനെ വേണമെങ്കിലും ഒരു നിമിഷം കൊണ്ട് എടുത്തു മാറ്റാന്‍ സാധിക്കുന്ന വീട്...ആ ഒരു സങ്കൽപത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത് എന്ന്  വാന്‍ ബോ ലീ മെന്റ്സല്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com