ADVERTISEMENT
transparent-house-japan-view

വീടുകള്‍ക്ക് എത്ര ഉയരത്തില്‍ മതില്‍ കെട്ടിയാലും എത്ര സുരക്ഷയുള്ള വാതിലുകള്‍ വച്ചാലും മതിയാവാത്തവരാണ് മിക്കവരും. വീടിന്റെ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ അത്രത്തോളം പ്രാധാന്യം നല്‍കുന്നവരാണ് ലോകത്തിലെ മിക്ക ആളുകളും. അങ്ങനെയാകുമ്പോള്‍ മൊത്തത്തില്‍ സുതാര്യമായൊരു വീടിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ ? ഇല്ലേയില്ല എന്നാണോ ഉത്തരം. എന്നാല്‍ ഇതാ ജപ്പാനിലെ ഈ 'ട്രാൻസ്പെരന്റ്' വീട്ടിലേക്കു ഒന്ന് വന്നോളൂ.  

transparent-house-japan-interior

ഇവിടെ ഒളിവില്ല മറയില്ല..എല്ലാം എല്ലാവർക്കും കാണാം.  ജപ്പാനിലെ ടോക്യോയിലാണ് 'ഹൗസ് NA' എന്ന ഈ സുതാര്യവീട് ഉള്ളത്. സോ ഫുജിമോട്ടോ ആർക്കിടെക്ട്സ് ആണ് ഈ 914 ചതുരശ്രയടിയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ട്രീഹൗസിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിര്‍മ്മാണം. എല്ലാ മുറികളും എല്ലാ വാതിലുകളും തമ്മില്‍ ബന്ധിപ്പിച്ച രീതിയിലാണ് നിര്‍മ്മാണം.  

വെള്ള സ്റ്റീല്‍ ഫ്രെയിമിലാണ് വീടിന്റെ മൊത്തം നിര്‍മ്മാണം. വീടിനുള്ളില്‍ നടക്കുന്നതെല്ലാം പുറത്തുള്ളവര്‍ക്ക് യാതൊരു മറയും ഇല്ലാതെ കാണുകയും ചെയ്യാം. കിടപ്പറ, ഹാള്‍, അടുക്കള, സ്റ്റെയർകെയ്സ്, ലൈബ്രറി എല്ലാം ഈ വീട്ടിലുണ്ട്. പക്ഷേ സുതാര്യം ആണെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com