sections
MORE

ഇന്ത്യയിലെ വീടുകളുടെ രാജാവ്! അദ്ഭുതമാണ് മുകേഷ് അംബാനിയുടെ ആന്റിലിയ

antilia-ambani-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകത്തിലെ ഏറ്റവും അത്യാഡംബരങ്ങള്‍ നിറഞ്ഞ വീടുകളുടെ കണക്കെടുത്താല്‍ അതില്‍ മുന്നില്‍ നില്‍ക്കുന്ന വീടുകളില്‍ ഒന്നാണ് റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടേത്. ദക്ഷിണ മുംബൈയിലെ അല്‍ത്തമൗണ്ട് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആന്റിലിയ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൗധമായാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരമാണ് ഒന്നാം സ്ഥാനത്തുള്ളത്.

400,000 ചതുരശ്രയടിയാണ് ആന്റിലിയയുടെ വിസ്തൃതി എന്ന് പറയുമ്പോള്‍തന്നെ ഈ കൊട്ടാരത്തിന്റെ വലിപ്പം ഊഹിക്കാമല്ലോ. രണ്ടു ബില്യന്‍ ഡോളര്‍ ആണ് മതിപ്പ് വില.

antilia

മുംബൈ നഗരത്തില്‍ കടലിനു അഭിമുഖമായി 27 നിലകളിലായാണ് ആന്റിലിയ തലയുയര്‍ത്തി നില്‍ക്കുന്നത്. ചിക്കാഗോ ആസ്ഥാനമായുള്ള പെര്‍കിന്‍സ് ആന്‍ഡ്‌ വില്‍സാണ് ശിൽപികൾ‍. ലേയിത്തണ്‍ ഹോള്‍ഡിങ്ങ്സ് എന്ന ഓസ്ട്രലിയന്‍ കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏകദേശം രണ്ടുനില കെട്ടിടത്തിന്റെ ഉയരമാണ് ആന്റിലിയയുടെ ഓരോ നിലയ്ക്കും. റിക്റ്റര്‍ സ്കെയിലില്‍ എട്ടു വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ക്ക് പോലും വീടിനെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപായ ആന്റിലിയയിൽ നിന്ന് പ്രചോദനം കൊണ്ടാണ് മുകേഷ് അംബാനി ഈ വീടിന് പേര് നൽകിയത്.

antilia-ambani-house-landscape

മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവരാണ് ഇവിടുത്തെ താമസക്കാര്‍. മകള്‍ ഈയടുത്താണ് വിവാഹിതയായി പോയത്. ഏറ്റവും മുകളിലെ ആറുനിലകള്‍ പൂര്‍ണ്ണമായും സ്വകാര്യസ്ഥലമാണ്. എന്നാല്‍ മറ്റു നിലകള്‍ പലതും മുകേഷ് അംബാനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കൂടിയുള്ളതാണ്. 

antilia-ambani-home-inside

ഒരു വലിയ ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകള്‍, സലൂണ്‍, ജിം, ഐസ്ക്രീം പാര്‍ലര്‍, അമ്പതുപേര്‍ക്ക് ഇരിക്കാവുന്ന സിനിമാതിയറ്റര്‍ എന്നിങ്ങനെ ഒരു ചെറുനഗരത്തിനു സമാനമായ സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്.

antilia-ambani-house-statue

കാറുകളോട് പ്രിയമുള്ള മുകേഷ് അംബാനി ആറുനിലകള്‍ പൂര്‍ണ്ണമായും കാര്‍ ഗരാജ് ആക്കിയിരിക്കുകയാണ്. അഞ്ചു കോടിയുടെ മേയ്ബാ ഉള്‍പ്പെടെ 168 കാറുകള്‍ ഒരേസമയം ഇവിടെ കിടക്കും. ഏഴാം നില കാര്‍സര്‍വീസ് സ്റ്റേഷന്‍ ആണ്. ഒന്‍പതു ഹൈ സ്പീഡ് എലിവേറ്ററുകള്‍ ഉണ്ട് വീട്ടിൽ.

antilia-ambani-house-pooja

കടലിന്റെ മനോഹാരിത കാണാന്‍ സാധിക്കുന്ന രീതിയിലാണ് ആന്റിലീയയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന്റെ ചൂടിൽ നിൽക്കുമ്പോൾ, മഞ്ഞു പൊഴിയുന്നത് കാണണം എന്ന് തോന്നിയാല്‍ അതിനും ആന്റിലീയയില്‍ സ്ഥലമുണ്ട്. ഒരു മുറി പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിത സ്നോ റൂം ആക്കിയിട്ടുണ്ട് ഇവിടെ. ശരിക്കും മഞ്ഞുപാളികള്‍ പോലെ തോന്നിക്കും ഇവിടുത്തെ ഭിത്തികള്‍ കണ്ടാൽ. ശരിക്കും പകരം വയ്ക്കാനില്ലാത്ത വിസ്മയം തന്നെയാണ് ആന്റിലിയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA