ADVERTISEMENT

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പുത്തന്‍വഴികള്‍ തേടിയിരിക്കുകയാണ് ചില ഹോട്ടലുകള്‍. ജൂലൈ 20, 1969 ലാണ് അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങുന്നത്. ഈ പേടകത്തിന്റെ ഓർമയ്ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലും 'ഫ്ലയിംഗ് സോസര്‍' മോഡല്‍ മുതല്‍ 'ഇന്റര്‍സ്റെല്ലാര്‍' മോഡല്‍ വരെയുള്ള  താമസസൗകര്യങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ചെലവിന്റെ കാര്യത്തില്‍ ഇവയൊന്നും പിന്നിലുമല്ല. എന്നാല്‍ അപ്പോളോയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് ഇത്തരം അഞ്ചു ഹോട്ടലുകള്‍ തങ്ങളുടെ റേറ്റ് കുറച്ചു സഞ്ചാരികളെ തേടുകയാണ്. 

 

appolo-newzealand

അപ്പോളോ 11 സ്പേസ്ഷിപ്‌ , ന്യൂസിലന്‍ഡ്‌ 

ന്യൂസിലന്‍ഡിലെ വളരെ ഒറ്റപ്പെട്ടതും എന്നാല്‍ പ്രകൃതിരമണീയവുമായ ഒരിടത്താണ് ഈ അപ്പോളോ മോഡല്‍ താമസയിടം. ഈ പ്രദേശം മലനിരകളാല്‍ ചുറ്റപെട്ടതാണ്. താമസക്കാര്‍ക്ക് രാത്രിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടനയും. ഒരു സിലണ്ടറിനെ അനുസ്മരിപ്പിക്കുന്നവിധമാണ് ഇതിന്റെ രൂപം. രണ്ടുപേര്‍ക്ക് കഴിയാവുന്ന തരത്തിലാണ് ഇതിനുള്ളിലെ സൗകര്യങ്ങള്‍. കുളിമുറി, മൈക്രോവേവ് , ഫ്രിഡ്ജ്‌ എന്നിങ്ങനെ അവശ്യസൗകര്യങ്ങളും ഉള്ളിലുണ്ട്. അപ്പോളോയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് പതിനൊന്നുഡോളര്‍ ആണ് ഇവിടെ ഇപ്പോള്‍ താമസിക്കാനുള്ള ചെലവ്. ഏകദേശം 750 രൂപ.

flying-soccer-uk

 

ഫ്ളയിങ്  സോസര്‍, യുകെ 

moon-camp-california

ഒരു പറക്കുംതളികയിൽ താമസിക്കണോ? എങ്കില്‍ യുകെയിലെ റെഡ്ബെര്‍ത്തിലേക്ക് വന്നോളൂ. ഫ്ളയിങ് സോസറിന്റെ അതെ രൂപത്തിലാണ് ഇതിന്റെ ഘടന. അതിഥികൾക്കായി അത്യാവശ്യസൗകര്യങ്ങള്‍ ഇതിനുള്ളിലുണ്ട്. പതിനൊന്നു ഡോളര്‍ ആണ് ഒരു രാത്രിക്ക്  ഇപ്പോള്‍ ഇവിടെ നിരക്ക്. അതും നിശ്ചിതസമയത്തേക്ക് മാത്രമാണ് ഈ ഓഫര്‍.

 

airship-scotland

മൂണ്‍ ക്യാമ്പ്, കലിഫോർണിയ 

കലിഫോര്‍ണിയ മരുഭൂമിയിലാണ് ചന്ദ്രനിലെ താമസത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലെ ഈ താമസസൗകര്യമുള്ളത്. ആറുപേര്‍ക്ക് കഴിയാന്‍ തരത്തിലാണ് സൗകര്യങ്ങൾ. സോളര്‍ എനർജി ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

palms-california

 

എയര്‍ഷിപ്‌, സ്കോട്ട്ലന്‍ഡ്‌

സ്കോട്ട്ലൻഡിലെ മനോഹരമായ ഭൂപ്രകൃതിയില്‍ ഉപേക്ഷിക്കപെട്ട നിലയിലൊരു എയര്‍ഷിപ്പ്. അവിടെ കഴിയണോ? എങ്കില്‍ ഈ ചെറിയ സ്കോട്ടിഷ് ദ്വീപിലേക്ക് വരാം. അലുമിനിയം പോഡിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്ക് സുഖമായി കഴിയാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. 

 

ട്വിന്റിനയന്‍ പാംസ്, കലിഫോർണിയ  

മേല്‍ക്കൂര ഇല്ലാത്ത, തീര്‍ത്തും ഉപേക്ഷിക്കപെട്ട നിലയിലൊരു ബഹിരാകാശപേടകം. അവിടെ കഴിയാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ജോഷ്വ ട്രീ നാഷണല്‍ പാര്‍ക്കിനു സമീപത്തെ ഈ സ്ഥലത്തേക്ക് വന്നോളൂ. ആളൊഴിഞ്ഞ ഈ പ്രദേശം ചന്ദ്രനില്‍ എത്തിയ പ്രതീതിയാണ് നല്‍കുന്നത്. ഒപ്പം മേല്‍ക്കൂരയില്ലാത്ത ഇവിടത്തെ രാത്രികള്‍ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും സഹായിക്കും. ആറുപേര്‍ക്ക് ഇവിടെ സുഖമായി കഴിയാം. 

ഓഗസ്റ്റ്‌ ,സെപ്റ്റംബര്‍ ,ഒക്ടോബര്‍ മാസങ്ങളിലാണ് ഈ സ്ഥലങ്ങളില്‍ എല്ലാം ഇപ്പോള്‍ ഓഫര്‍ ഉള്ളത്. അപ്പോളോയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനും സഞ്ചാരികള്‍ക്ക് ഒരു പുത്തന്‍ അനുഭവം ചുരുങ്ങിയ ചെലവില്‍ നല്‍കാനുമാണ് ഈ ഓഫര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com