ADVERTISEMENT

ഇരുപതുവര്‍ഷത്തോളം ഒന്നിച്ചു ജോലി ചെയ്ത ഏഴ് പെണ്‍കുട്ടികള്‍. സഹപ്രവര്‍ത്തകരെക്കാള്‍ അവര്‍ സഹോദരങ്ങളെ പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ആ സൗഹൃദകാലത്തെ ഒരു ഒത്തുചേരൽ വേളയിൽ കൂട്ടത്തിലാരുടെയോ മനസ്സിൽ ഒരാശയം ഉദിച്ചു. റിട്ടയർമെന്റ് കാലത്ത് തങ്ങള്‍ക്ക് ഒരുമിച്ചൊരു വീട് വാങ്ങി അവിടെ വിശ്രമകാലം ആസ്വദിക്കണമെന്ന ഐഡിയ എല്ലാവരും കയ്യടിച്ചു പാസാക്കി. 

old-photo-of-girls

വര്‍ഷങ്ങള്‍ പിന്നെയും ഒരുപാട് കഴിഞ്ഞു. പക്ഷേ അവരുടെ സ്നേഹത്തിനും സൗഹൃദത്തിനും യാതൊരു ഉലച്ചിലും തട്ടിയില്ല. ഒപ്പം പഴയ ആ മോഹത്തിനും...ചൈനയിലെ ഗാന്‍ഷ്യൂ പ്രവശ്യയില്‍ നിന്നും ഏകദേശം എഴുപതുകിലോമീറ്റര്‍ അകലെ മലനിരകളോട് ചേര്‍ന്നൊരു സുന്ദരഗ്രാമത്തില്‍ ഇന്ന് അവര്‍ക്കൊരു സ്വപ്നക്കൂടുണ്ട്.

7,535 ചതുരശ്രയടിവലുപ്പമുള്ള  അതിമനോഹരമായൊരു വീടാണ് ഈ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നത്. 

old-house-china
പഴയ വീട്

ഈ ഗ്രാമത്തിന്റെ പ്രകൃതിഭംഗി തന്നെയാണ് ഈ വീട് സ്വന്തമാക്കാന്‍ അവരെ പ്രേരിപ്പിച്ചതും. ആദ്യം ഈ വീടിരിക്കുന്ന സ്ഥലത്ത് ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വാങ്ങി നാല് മില്യന്‍ യുവാന്‍ ചെലവിട്ടാണ്  അവര്‍ ഇന്ന് കാണുന്ന ഈ കണ്ണാടി വീട് പുനര്‍നിര്‍മ്മിച്ചത്. 

china-colleague-girls-inside

മൂന്നുനിലകളിലാണ് ഈ വീട്. ഒന്നാം നില പൂര്‍ണ്ണമായും എല്ലാവർക്കും കൂടിയിരിക്കാന്‍ കഴിയുന്ന വിധമൊരു ഓപ്പണ്‍ ഏരിയയാണ്. രണ്ടാം നിലയിലായി ഏഴ് പേര്‍ക്കും അവരവരുടെ ഇഷ്ടത്തിനു ഡിസൈന്‍ ചെയ്ത കിടപ്പറകളുണ്ട്. വലിയ ഓപ്പണ്‍ കിച്ചന്‍, എല്ലാവര്‍ക്കും ഒരേസമയം ആഹാരം കഴിക്കാനുള്ള വലിയ ഡൈനിങ്ങ്‌ റൂം എന്നിവയും വീടിന്റെ ആകര്‍ഷണമാണ്.

china-colleague-girls-living

മൊറോക്കോ ,ഇന്ത്യ എന്നിവിടങ്ങില്‍ നിന്നാണ് വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങിയിരിക്കുന്നത്. വീട്ടിനുള്ളില്‍ ഒരുവലിയ സ്വിമ്മിങ്  പൂളുണ്ട്. അതിനു അരികിലായി ചായകുടി സത്ക്കാരങ്ങള്‍ നടത്താന്‍ ഒരു ടീ പവലിയനും. ഇവ രണ്ടും ബാംബൂ വാക്ക് വേ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. 

glass-house-gaseebo

ഈ വീട്ടില്‍ എല്ലാവരും എല്ലാം തുല്യപങ്കാളിത്തത്തോടെയാണ് ചെയ്യുന്നതെന്ന് ഈ ഏഴ് സുന്ദരികളും ഒന്നിച്ചു പറയുന്നു. പാട്ട് പാടാനും നൃത്തം വയ്ക്കാനും ഇഷ്ടഭക്ഷണം ഉണ്ടാക്കാനും എല്ലാം തങ്ങള്‍ ഒന്നിച്ചാണ്. ഭാവിയില്‍ തങ്ങളുടെ കുഞ്ഞുങ്ങളും ഇതുപോലെ ഒത്തൊരുമിച്ചു കഴിയണമെന്നാണ് തങ്ങളുടെ മോഹമെന്നും ഈ സുന്ദരികള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com