ADVERTISEMENT

കൂര്‍ഗിലെ സിദ്ധാപൂര്‍ ജില്ലയില്‍ ഒരു സ്കൂളുണ്ട്. പഠനരീതികള്‍ കൊണ്ട് മാത്രമല്ല നിര്‍മ്മാണരീതി കൊണ്ട് കൂടി ആരെയും ഈ സ്കൂള്‍ ആകര്‍ഷിക്കും. കാരണം നാൽപതു കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ പൂര്‍ണ്ണമായും പരിസ്ഥിതിസൗഹൃദമാണ്. ബെംഗളൂരു ആസ്ഥാനമായ ബിൽഡിങ് ബ്ളോക് എന്ന എൻജിഒ ആണ് ഈ സ്കൂളിന്റെ ചുമതല നിര്‍വഹിക്കുന്നത്. മോർണിങ് ഗ്ലോറി എന്നാണു സ്കൂളിന്റെ പേര്.

 

green-school-coorg-class

സമൂഹത്തിലെ താഴെക്കിടയില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രീസ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതാണ് സ്കൂളിന്റെ ലക്ഷ്യം, അതും സൗജന്യമായി. യൂക്കാലിപ്റ്റസ് മരത്തിന്റെ ചില്ലകള്‍ കൊണ്ടാണ് ഈ സ്കൂളിന്റെ സീലിങ് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ജനലുകളും പാഴ്തടി കൊണ്ടുള്ള മേല്‍ക്കൂരയും സ്കൂളിലുണ്ട്. ഏതു വേനലിലും ഇവിടെ ചൂട് ഒട്ടും അറിയില്ല. തണുപ്പുകാലത്ത് ചെളി കൊണ്ടുള്ള ഭിത്തികള്‍ ചൂടും തിരികെ നല്‍കും. 

 

ഇക്കോ ഫ്രണ്ട്ലി വസ്തുക്കള്‍ ആണ് സ്കൂളില്‍ പഠനത്തിനും ഉപയോഗിക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെയൊക്കെ കഴിയാമെന്നു തങ്ങള്‍ക്ക് ആവുന്ന വിധം മനസിലാക്കി കൊടുക്കാറുണ്ടെന്നു സ്കൂള്‍ അധികാരികളും പറയുന്നു. സ്കൂളിലെ ഓരോ വസ്തുക്കളും ഈ ആശയം കുട്ടികളോട് സംവദിക്കുന്നുണ്ട് എന്നതാണ് വാസ്തവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com