ADVERTISEMENT

ജപ്പാനില്‍ നമ്മുടെ കേരളത്തനിമ ഒത്തിണങ്ങിയ ഒരു വീടുണ്ടെന്നു പറഞ്ഞാല്‍ ആദ്യം വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസമാണ്. പക്ഷേ ജപ്പാനിലെ നയോഗ പട്ടണത്തിനു അടുത്തുള്ള 'ഇനിയുമ' എന്ന സ്ഥലത്തെത്തിയാല്‍ ഈ സംശയം മാറികിട്ടും. കാരണം കേരളത്തനിമ നിറയുന്ന ഒരു നാടന്‍ തറവാടുവീട് ഇവിടെയുണ്ട്. 'ദി ലിറ്റില്‍ വേള്‍ഡ് മ്യൂസിയം ഓഫ് മാന്‍ ' എന്നാണ് ഈ വീടിന്റെ പേര്. ആ പേര് എന്താണെന്നാണോ ഇപ്പോള്‍ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ 22 രാജ്യങ്ങളില്‍ നിന്നുള്ള വീടുകള്‍ ഈ ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ ഉണ്ട്. ജാസിം മൗല കിര്യത്ത് എന്ന യുട്യൂബറുടെ ' ജാസ് ലൈവ് ' എന്ന വീഡിയോയിലൂടെയാണ് ഈ വീടിന്റെ വിശേഷങ്ങള്‍ പുറത്തുവന്നത്. 

japan-house

അന്ത്രോപോളജിക്കല്‍ മ്യൂസിയവും അമ്യൂസ്മെന്റ് പാര്‍ക്കുമായി 1970 ലാണ് ആദ്യം ഈ സ്ഥലം നിര്‍മ്മിക്കപെട്ടത്. പിന്നീടാണ് വിവിധ രാജ്യങ്ങളിലെ വീടുകള്‍ ഇവിടെ നിര്‍മ്മിച്ചത്. 1500 യെന്‍ കൊടുത്താല്‍ ഇവിടേക്ക് ആര്‍ക്കും പ്രവേശിക്കാം. കേരളത്തിലെ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന വീടാണ് ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചു നിര്‍മ്മിച്ചിരിക്കുന്നത്. 'ചനകത്ത് വീട് ' എന്നാണ് ഈ വീടിന്റെ പേര്.

kerala-model-house-sitout

വെട്ടുകല്ല് കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം. കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്ത വസ്തുക്കള്‍ കൊണ്ട് തന്നെയാണ് വീടിന്റെ നിര്‍മ്മാണം. നീളന്‍ വരാന്തയും, ചാരുകസേരയും, നാലുകെട്ടും, എല്ലാം ഇവിടെയുണ്ട്. നമ്മുടെ പഴയ തറവാടുകളില്‍ കാണപ്പെടുന്ന തരം ഫര്‍ണിച്ചര്‍ പോലും ഇവിടെ കാണാം. പോരാത്തതിന് കുളം, ചായക്കട എന്നിവയുമുണ്ട്.

kerala-model-houses-japan

അതായത് ഇവിടെ എത്തിയാല്‍ നമ്മുടെ നാടിന്റെ പൈതൃകം തൊട്ടറിയാം എന്ന് സാരം. തീര്‍ന്നില്ല അതാത് രാജ്യങ്ങളിലെ വീടുകള്‍ മാത്രമല്ല അവിടുത്തെ തനിനാടന്‍ ആഹാരങ്ങള്‍ വരെ ഈ മ്യൂസിയത്തില്‍ ലഭിക്കും. ജപ്പാനില്‍ ചെന്നിട്ടു നമ്മുടെ കടുംകാപ്പിയും ഉഴുന്നുവടയും വേണമെന്ന് തോന്നിയാലും പേടിക്കേണ്ട. കാരണം ഇതൊരു 'മിനി കേരളം ' തന്നെയാണ് . മിക്കപ്പോഴും ഈ മ്യൂസിയത്തില്‍ ഓരോ രാജ്യങ്ങളുടെയും കള്‍ച്ചറല്‍ ഫെസ്റ്റുകള്‍ , പരിപാടികള്‍ എന്നിവയും നടക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com