ADVERTISEMENT

നവി മുംബൈയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തലയുയര്‍ത്തി നില്‍ക്കുന്നൊരു വീടുണ്ട്. കണ്ടാല്‍ ഒരു ബഹുനില മാളികയുടെ എല്ലാ പ്രൗഢിയും ഉണ്ടെങ്കിലും ഒന്നൂടെ നോക്കിയാല്‍ ഈ വീടിനു എന്തോ ഒരു പ്രത്യേകത ഉണ്ടല്ലോ എന്ന് തോന്നുക സ്വാഭാവികം. അത് എന്താണെന്ന് ഈ വീടിന്റെ ഉടമകളായ പിങ്കിഷ് ഷായും ശില്‍പ ഗോര്‍ ഷായും പറഞ്ഞു തരും. 

റീസൈക്കിള്‍ഡ് വേസ്റ്റ് ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മ്മാണം! വര്‍ഷങ്ങളായി നിര്‍മ്മാണരംഗത്ത് ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് ഇരുവരും. 2008 ല്‍ ഈ പ്രൊജക്ട് മനസിലേക്ക് വരുമ്പോള്‍ ഒരിക്കലും 'ഇക്കോ ഫ്രണ്ട്ലി' വീട് എന്ന ആശയം അവരുടെ മനസ്സില്‍ ഇല്ലായിരുന്നു. എന്നാല്‍ 'ഗ്രീന്‍ ഹോം ' എന്ന രീതിയില്‍ പണിയുന്ന പല വീടുകളും പേരുപോലെ അത്ര 'ഗ്രീന്‍' അല്ലെന്നു തോന്നിയപ്പോഴാണ് എന്ത് കൊണ്ട് തങ്ങള്‍ക്ക് ഇങ്ങനെയൊരു വീട് നിര്‍മ്മിച്ചു കൂടാ എന്ന് ഇരുവര്‍ക്കും തോന്നിയത്. ധാരാവിയിലെ തെരുവുകളിലെ പല വീടുകളിലും നിര്‍മ്മിച്ചിരിക്കുന്നത് പാഴ്‌വസ്തുക്കൾ കൊണ്ടാണ്. ഈ ആശയം ആണ് ഇവരുടെയും മനസിലേക്ക് വന്നത്. 

recycled-home-mumbai-terrace

അങ്ങനെ ഒരു വര്‍ഷത്തെ പ്ലാനിംഗ് നടത്തിയ ശേഷം ഇവര്‍ തങ്ങളുടെ പ്രൊജക്റ്റ്‌ നടപ്പാക്കാന്‍ ഇറങ്ങി തിരിച്ചു. പഴയ ഗോഡൗണുകൾ, കടകള്‍, പാഴ്‌വസ്തുക്കൾ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ കയറി ഇറങ്ങി. പൊളിച്ചു നീക്കുന്ന വീടുകളുടെ വാതിലുകള്‍, ജനലുകള്‍ എന്നിവയും ഇവര്‍ വീടിനു വേണ്ടി വാങ്ങി. എന്തിന് വീടിന്റെ ഡോര്‍, ലോക്ക് എല്ലാം പഴയത് തന്നെ എന്ന് ശില്‍പ പറയുന്നു.

അങ്ങനെ പാഴ്‌വസ്തുക്കൾ കൂട്ടിചേര്‍ത്തു നവിമുംബൈയിലെ ഇവരുടെ വീട് ഉയര്‍ന്നു വന്നു. വീടിന്റെ താഴെ നിലയില്‍ മഴ വെള്ളസംഭരണി, പച്ചക്കറിത്തോട്ടം എന്നിവയുമുണ്ട്. 

recycled-home-mumbai-bed

വീടിന്റെ ആദ്യത്തെ നിലയിൽ ലിവിങ് റൂം, പൂജ റൂം, കിടപ്പറ, ഡൈനിങ്ങ്‌ ഹാള്‍, അടുക്കള എന്നിവയാണ്. വീടിന്റെ നടുക്കായി ഒരു നടുമുറ്റമുണ്ട്. നല്ല വെളിച്ചവും പ്രകാശവും കടക്കുന്ന തരത്തിലാണ് വീടിന്റെ രൂപകൽപന. വീടിന്റെ മുകള്‍ നിലയില്‍ സ്റ്റീല്‍, ഗ്ലാസ്‌ എന്നിവയാല്‍ നിര്‍മ്മിച്ച ഒരു പവലിയന്‍ ഉണ്ട്. ഇതിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. 'ചീപ് അല്ല എന്നാല്‍ എക്സ്പെൻസീവ് ഒട്ടും അല്ല ' ഇതാണ് വീടിന്റെ ചെലവിനെ കുറിച്ച് ചോദിച്ചാല്‍ പിങ്കിഷ് ഷായും ശില്‍പയും മറുപടി നല്‍കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com