ADVERTISEMENT

അമേരിക്കയിലെ മൻഹാട്ടൻ ബീച്ചില്‍ എത്തുന്നവർ ആശ്ചര്യത്തോടെ നോക്കുന്ന ഒരു വീടുണ്ട്. കടും പിങ്ക് നിറത്തില്‍ ഇമോജികള്‍ വരച്ചു ചേര്‍ത്ത പോലെയാണ് ഈ വീടിന്റെ ചുവര്. അതും പരിഹസിക്കുന്ന ഇമോജി. എന്തിനാകും ഈ ഇമോജി എന്നാകും ആദ്യം കാണുന്നവര്‍ ചിന്തിക്കുക. എന്നാല്‍ അതിനൊരു കഥയുണ്ട്. വീട്ടുടമയും അയല്‍ക്കാരും തമ്മിലുള്ള ഒരു കലഹത്തിന്റെ അന്തരഫലമാണത്രേ ഈ കളിയാക്കല്‍ ഇമോജിയുടെ പിന്നില്‍. 

emoji-house-view

ഈ വീടിന്റെ ഉടമയായ കാതറിന്‍ കിഡ് അനധികൃതമായി വീടിന്റെ ഒരു ഭാഗം കുറച്ചുകാലത്തേക്ക് പലർക്കും വാടകയ്ക്ക് നൽകിയതോടെയാണ്‌ കലഹം ആരംഭിക്കുന്നത്. 

അയല്‍ക്കാര്‍ പരാതിയുമായി എത്തിയത്. അയൽക്കാർ പരാതി നൽകിയതോടെ നിയമം തെറ്റിച്ചതിന് 4000 ഡോളര്‍ കാതറിന്‍ പിഴയോടുക്കേണ്ടിയും വന്നു. ഇതേതുടര്‍ന്നാണ് കടും പിങ്ക് നിറത്തില്‍ ഈ ഇമോജികള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. 

അയൽക്കാരുമായുള്ള തര്‍ക്കമോ വീടിന്റെ പ്രത്യേകതയോ ഒന്നുമല്ല സത്യത്തില്‍ ഈ വീടിനെ ആകര്‍ഷണീയമാക്കുന്നത്. മൻഹാട്ടൻ ബീച്ചിനു അഭിമുഖമായി എല്ലാ സൗകര്യങ്ങളും ഉള്ളൊരു ചെറിയ വീട് എന്ന നിലയ്ക്കാണ് ഈ വീട് വാങ്ങാന്‍ ഇപ്പോള്‍ ആളുകള്‍ എത്തുന്നത്. 1931 ല്‍ ബീച്ചിനോട് ചേര്‍ന്ന് നിര്‍മ്മിച്ച വീട് 1.35 മില്യന്‍ ഡോളര്‍ മുടക്കിയാണ്  2018ല്‍ കാതറിന്‍ വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 1.75 മില്യന്‍ ഡോളര്‍ ആണ് വീടിനിട്ടിരിക്കുന്ന വില. ഏകദേശം 12.5 കോടി രൂപ.

emoji-house-path

അയല്‍ക്കാരുമായുള്ള കലഹത്തെ തുടര്‍ന്ന് അവരെ കളിയാക്കാനാണ് വീട്ടുടമ ഇമോജികള്‍ വരച്ചത് എന്നാണ് മിക്കവരും കരുതുന്നത്. ഈ ഇമോജികള്‍ വരച്ച ആര്‍ടിസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജില്‍ 'ഹോട്ട് പിങ്ക് ഇമോജി ഹൗസ്' എന്ന ഹാഷ്ടാഗോടെ ഇതിന്റെ ചിത്രം പോസ്റ്റ്‌ ചെയ്തതോടെയാണ് സത്യത്തില്‍ ഈ വീട് ശ്രദ്ധ നേടിയത്. എന്നാല്‍ താന്‍ ആരെയും കളിയാക്കാനല്ല മറിച്ചു സന്തോഷസൂചകമായാണ് ഇത് വരപ്പിച്ചത് എന്നാണു ഉടമയുടെ പക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com