ADVERTISEMENT

ഇന്നലെയാണ് കൊളംബോ നഗരത്തിന്റെ ഹൃദയഭാഗത്ത് ലോട്ടസ് ടവര്‍ എന്ന 350 അടി ഉയരമുള്ള കെട്ടിടം ഉദ്‌ഘാടനം ചെയ്തത്.  17 നിലകളുള്ള കെട്ടിടത്തിന്റെ വിസ്തീർണം 30,600 ചതുരശ്രയടിയാണ്. ടെലിവിഷന്‍ ടവര്‍, ഹോട്ടല്‍, ടെലികമ്മ്യൂണിക്കേഷന്‍ മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍, നിരീക്ഷണ ഡെക്ക്, ഷോപ്പിങ് മാൾ എന്നിവയും ഇതിലുണ്ട്. 

lotus-veed-view

ഏകദേശം 100 മില്യന്‍ ഡോളര്‍ ചെലവിൽ നിര്‍മ്മിച്ച ഈ ടവറിന്റെ 80 ശതമാനം ഫണ്ടും മുടക്കിയിരിക്കുന്നത്‌ ചൈനയാണ്. 2012 ലാണ് ശ്രീലങ്കയും ചൈനയും ലോട്ടസ് ടവര്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പ് വച്ചത്. ചൈനയുടെ നാഷണല്‍ ഇലക്ട്രോണിക് ഇമ്പോര്‍ട്ട് ആന്‍ഡ്‌ എക്സ്പോര്‍ട്ട്‌ കോർപറേഷനാണ് ഇതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്. 

മുന്‍ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹേന്ദ്ര രജപക്ഷെയുടെ കാലത്താണ് ഈ ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഫണ്ടിന്റെ അഭാവം മൂലം പലപ്പോഴും ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഈ ടവര്‍ ശ്രീലങ്കയുടെ 'ഡിജിറ്റല്‍ ടിവി ടവര്‍' ആയി ഭാവിയില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.  മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഉന്നതിക്ക് വരെ ഈ ടവര്‍ സഹായകമാകും എന്നും ശ്രീലങ്ക പ്രതീക്ഷിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com