ADVERTISEMENT

മനുഷ്യന്റെ വനവാസകാലത്തെ അതിജീവനത്തെ അനുസ്മരിപ്പിക്കുന്നതാണ് പ്രിമിറ്റീവ് സർവൈവൽ എന്ന യുട്യൂബ് ചാനലിലെ വിഡിയോസ്. പ്ലാനോ എൻജിനീയറോ നിർമാണഉപാധികളോ ഒന്നുമില്ലാതെ വെറും കൈ കൊണ്ട് മെനഞ്ഞെടുക്കുന്നു എന്നതാണ് ഈ വിഡിയോകളെ ഇത്രയധികം ആകര്‍ഷകമാക്കുന്നത്. ഇവയില്‍ ഒട്ടുമിക്കതും വൈറലായി മാറുകയും ചെയ്യാറുണ്ട്. അതിലെ പുതിയ ഒരു വിഡിയോ അദ്‌ഭുതം ഉണർത്തുന്നതാണ്.

primitive-survival-house-PNG

വനത്തിന്റെ നടുക്ക് സ്വിമ്മിങ് പൂൾ സൗകര്യമുള്ള ഇരട്ടവില്ലയാണ് പുതിയ ലക്കത്തിൽ ഇവർ നിർമിക്കുന്നത്. തടി , ചെളി, കാട്ടുവള്ളികള്‍, മുള എന്നിവ കൊണ്ടാണ് നിര്‍മ്മാണം.  തടികള്‍, ചെളി എന്നിവ  കൊണ്ട് ഫൗണ്ടേഷൻ തീര്‍ത്ത ശേഷം മുള കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം.  താഴെ നിന്നും ഒരല്‍പം ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലാണ് ഇരുവീടുകളും. ഇതിന്റെ താഴെ ഭാഗം മണ്ണും ഇലയും കൊണ്ട് സെറ്റ് ചെയ്തു നിരപ്പാക്കും. തുടര്‍ന്ന് ചെളിയും കച്ചിയും കൊണ്ട് മേല്‍ക്കൂര തീര്‍ക്കും. ഭിത്തികളും ചെളി കൊണ്ടാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇത് നന്നായി ഉണങ്ങിയ ശേഷം പുല്ലുകള്‍ നിരത്തി ഭംഗി വരുത്തും.

primitive-survival

വീടിന്റെ തൊട്ടു മുന്‍പിലായി  സ്വിമ്മിങ് പൂൾ  വേണമെന്ന് ആഗ്രഹം ഉള്ളവര്‍ ഇനിയാണ് ഈ വിഡിയോ ശ്രദ്ധിച്ചു കാണേണ്ടത്. മനോഹരമായൊരു  പൂള്‍ ആണ് പിന്നീട് ഇവര്‍ ഈ വീടിനെ മുന്‍പിലായി ഒരുക്കുന്നത്. വീടിന്റെ മുകളില്‍ നിന്നും നിര്‍മ്മിച്ചിരിക്കുന്ന മുള കൊണ്ടുള്ള സ്ലൈഡ് വഴി  നേരിട്ട് ഈ പൂളിലേക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധമാണ് നിര്‍മ്മാണം.  പുതിയ വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com