ബസ്സും കാറുമൊക്കെ വീടാക്കി മാറ്റുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പഴയ ഒരു ലോറി തന്നെ അങ്ങ് വീടാക്കി മാറ്റിയാലോ? ഹംഗറിക്കാരായ പോള്‍, മാണ്ടി ദമ്പതികളാണ് ഇത്തരമൊരു വീടുണ്ടാക്കിയിരിക്കുന്നത്.

പണ്ട് കാട്ടില്‍ നിന്നും തടി കൊണ്ട് വരാനായി ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു ഈ ലോറി. ആ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് രൂപകൽപന എന്ന് വീട്ടുകാർ പറയുന്നു.സ്ഥിരമായി ഒരിടത്ത് ഉറപ്പിച്ച രീതിയിലാണ് ഈ ലോറി വീട്.

ഹംഗറിയിലെ മോക്കാസ് വാലിയിലാണ് ഈ ലോറി വീട് പാർക്ക് ചെയ്തിരിക്കുന്നത്. ഒരു ഗസ്റ്റ് ഹൗസ് ആയാണ് കാസ്പെലീന എന്ന ഈ വീട് ഉപയോഗിക്കുന്നത്. 269 ചതുരശ്രയടിയാണ് ഇതിന്റെ വിസ്തീര്‍ണ്ണം. വീടിനു മുന്നിലായി ഒരു ചെറിയ കുളം , മനോഹരമായ ഗാര്‍ഡന്‍ എന്നിവയുമുണ്ട്. ഫര്‍ണിച്ചര്‍ എല്ലാം കസ്റ്റമൈസ് ചെയ്തതാണ്.
തടിപ്പലക പോളിഷ് ചെയ്താണ് നിലം ഒരുക്കിയത്. വശത്തെ വാതിലിനോട് ചേർന്ന് ടാർപ്പോളിൻ വലിച്ചുകെട്ടി പോർച്ചും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം വീട്ടുകാർ കുശലം പറഞ്ഞിരിക്കുന്നത് ഇവിടെയാണ്.

Content Summary: Couple Transformed Old Lorry to House; Mobile Home