ADVERTISEMENT

പണ്ട് മധ്യേഷ്യയിലെ യാത്രക്കാര്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുമ്പോള്‍ രാത്രി വസിക്കാന്‍ ഉപയോഗിക്കുന്ന താൽകാലിക ടെന്റുകളെ Yurts എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ പോര്‍ട്ട്‌ലാന്‍ഡിലെ സച്, നിക്കോള്‍ ദമ്പതികള്‍ ഈ Yurt തങ്ങളുടെ വീടാക്കി മാറ്റിയിരിക്കുകയാണ്. പുരാതനശൈലിയിലുള്ള Yurt ഇന്ന് ഇവര്‍ ഇവരുടെ ആധുനിക ലക്ഷുറി വീടാക്കി മാറ്റിക്കഴിഞ്ഞു. 30 അടിമാത്രമാണ് ഈ വീടിന്റെ വലിപ്പം, എന്നാലോ ഓരോ മുക്കും മൂലയും നന്നായി ഉപയോഗിച്ചിരിക്കുന്നു.

yurt-living

റൗണ്ട് ഷേപ്പിലെ ടെന്റ്റിന്റെ ഉള്ളില്‍ ഒരു ചതുരഷേപ്പ് ഉണ്ടാക്കി അതിനു ചുറ്റുമായാണ് ഇവര്‍ വീടൊരുക്കിയിരിക്കുന്നത്. സ്റ്റീൽ ചട്ടക്കൂടിനു മുകളിൽ പോളിത്തീൻ സമാനമായ ഷീറ്റ് വിരിച്ചാണ് മേൽക്കൂരയും ചുവരുകളും ഒരുക്കിയത്.  ഹാള്‍, ഡൈനിങ്,ബാത്ത്റൂം ,കിടപ്പറ എല്ലാം ഉള്ളിലുണ്ട്.

yurt-kitchen

പ്രകൃതിഭംഗി ആവോളം നുകരാനും കാറ്റും വെളിച്ചവും ഉള്ളിലേക്ക് കടക്കാനും സാധിക്കുന്ന തരത്തിലാണ് വീട്ടിലെ കിടപ്പറ. ഇത് തന്നെയാണ് വീടിന്റെ ഹൈലൈറ്റും. പച്ചപ്പ് നിറഞ്ഞ വള്ളിപ്പടർപ്പുകൾക്ക് നടുവിൽ ഒരുക്കിയ കിളിക്കൂട് പോലെ തോന്നും കിടപ്പുമുറി കണ്ടാൽ!

yurt-bed

ഒരു എഴുത്തുകാരന്‍ കൂടിയാണ് സച്. ഇപ്പോൾ നിരവധി സുഹൃത്തുക്കളാണ് ഇവരുടെ ഈ വീട് കാണാനും പകർത്താനും എത്തുന്നത്.

yurt-owners

English Summary- Couple Transformed Tent into Permanent House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com