ADVERTISEMENT

120 വർഷം പഴക്കമുള്ള ലൈറ്റ് ഹൗസ് അങ്ങനെ തന്നെ മറ്റൊരിടത്തേക്ക് നീക്കി സ്ഥാപിക്കാന്‍ സാധിക്കുമോ?  കഴിയുമെന്ന് കാണിച്ചു തരികയാണ് ഡെന്മാര്‍ക്ക്‌. കടലിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ലൈറ്റ് ഹൗസ് മണ്ണൊലിപ്പ് മൂലം നശിച്ചു പോകുമെന്ന സ്ഥിതി വന്നപ്പോഴാണ് മറ്റൊരിടത്തേക്ക് മാറ്റി നട്ടത്.

light-house-on-wheels

ഡെന്മാര്‍ക്കിലെ റൂബ്ജെര്‍ഗ് ക്നൂദ് എന്ന പഴയ ലൈറ്റ് ഹൗസ് ആണ് ഇപ്പോള്‍ ജൂട്ട്ലാന്‍ഡ്‌ എന്ന സ്ഥലത്ത് പ്രകാശം പരത്തി നില്‍ക്കുന്നത്. 1900 ല്‍ കരയില്‍ നിന്നും 260 അടി ഉള്ളിലായി പണിത ലൈറ്റ് ഹൗസ് കാലക്രമേണ മണ്ണൊലിപ്പ് മൂലം കടലില്‍ നിന്നും വെറും 20 അടി മാത്രം അകലെയായി. ഇതോടെ ലൈറ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും കടലിലേക്ക് പതിക്കാം എന്ന അവസ്ഥയുണ്ടായി. ഇതോടെ അടിത്തറ സൂക്ഷ്മമായി ഇളക്കി ചക്രങ്ങൾ ഘടിപ്പിച്ച് ഒരു പാളത്തിലൂടെ ലൈറ്റ് ഹൗസ് ജൂട്ട്ലാന്‍ഡ്‌ എന്ന തീരത്തേക്ക് നിരക്കി നീക്കുകയായിരുന്നു.

light-house-on-wheels-rail

76 അടി നീളമുള്ള ലൈറ്റ് ഹൗസ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കാണികള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്. 5.75 ലക്ഷം ഡോളറാണ് ഇതിനായി ഡെന്മാര്‍ക്ക്‌ ചെലവഴിച്ചത്. എന്തായാലും ആയിരകണക്കിന് ടണ്‍ ഭാരം വരുന്ന പൈതൃക സ്മാരകം സംരക്ഷിക്കാന്‍ ഒരു ജനത കാണിച്ച ഉത്സാഹത്തെ വാഴ്ത്തുകയാണ് ലോകം.

English Summary- Denmark Lighthouse on Wheels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com